CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 44 Minutes 44 Seconds Ago
Breaking Now

വോട്ടിങ് യന്ത്ര തിരുമറിയെന്ന ആരോപണം ആശങ്കയുണ്ടാക്കുന്നു ; കമ്മീഷന്‍ വിശ്വാസ്യത തെളിയിക്കണമെന്ന് പ്രണബ് മുഖര്‍ജി

ഇലക്ടോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു

വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടക്കുന്നുവെന്ന ആരോപണം ആശങ്കാജനകമാണെന്ന് മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം കമ്മീഷനുണ്ട്. കമ്മീഷന്‍ വിശ്വാസ്യത തെളിയിക്കണം. ഊഹാപോഹങ്ങള്‍ ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കുമെന്നും പ്രണബ് പറഞ്ഞു.

ഇലക്ടോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. വോട്ടെണ്ണലിലെ ആശയകുഴപ്പം നീക്കാന്‍ ഉത്തരവ് ഇറക്കണമെന്നാണ് ആവശ്യം. 19 പാര്‍ട്ടികളുടെ പ്രതിനിധികളാണ് കമ്മീഷനു മുന്നിലെത്തിയത്. വോട്ടിങ് യന്ത്രത്തിലേയും വിവിപാറ്റിലേയും വോട്ടുകള്‍ ഒത്തുചേരാതെ വന്നാല്‍ ഈ നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിവിപാറ്റുകളും എണ്ണണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.




കൂടുതല്‍വാര്‍ത്തകള്‍.