CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 14 Minutes 46 Seconds Ago
Breaking Now

പാകിസ്താന്റെ വ്യോമപാത ഒഴിവാക്കി മോദി പറക്കുക മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്കു മുകളിലൂടെ

ജൂണ്‍ 13,14 തിയതികളിലാണ് പ്രധാനമന്ത്രി വിവിഐപി വിമാനത്തില്‍ കാര്‍ഗിസ്ഥാനിലേക്ക് പോകുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് വ്യോമപാത ഒഴിവാക്കി മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്കു മുകളിലൂടെ കാര്‍ഗിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ തീരുമാനം. ഷാങ് ഹായ് കോ ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉ്ചകോടിയ്ക്കായി കാര്‍ഗിസ്ഥാനിലെ ബിഷ്‌കേക്കിലേക്കുള്ള യാത്രയ്ക്കാണ് പാകിസ്താന് മുകളിലൂടെ പറക്കുന്നതിന് പകരം ഒമാന്‍, ഇറാന്‍ തുടങ്ങിയരാജ്യങ്ങളുടെ വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. മോദിയുടെ യാത്രയ്ക്കായി പാക് വ്യോമപാത തുറക്കാമെന്ന് പാകിസ്താന്‍ കഴിഞ്ഞ ദിവസം അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ തീരുമാനം.

ജൂണ്‍ 13,14 തിയതികളിലാണ് പ്രധാനമന്ത്രി വിവിഐപി വിമാനത്തില്‍ കാര്‍ഗിസ്ഥാനിലേക്ക് പോകുന്നത്. പാകിസ്താന്‍ വഴി യാത്ര ചെയ്യുമ്പോള്‍ എട്ടു മണിക്കൂറിന് പകരം നാലു മണിക്കൂര്‍ കൊണ്ട് കാര്‍ഗിസ്ഥാനില്‍ എത്തിച്ചേരാന്‍ കഴിയും. മോദിയുടെ യാത്രയ്ക്ക് ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരം തത്വത്തില്‍ അനുമതി നല്‍കിയതായി പാകിസ്താന്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് പാക് വ്യോമപാത ഒഴിവാക്കുന്നുവെന്നാണ് ഇന്ത്യയുടെ പ്രഖ്യാപനം.

ബാലക്കോട്ട് ആ്ക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകുകയും ഇതോടെ വ്യോമപാത അനിശ്ചിത കാലത്തേക്ക് അടയ്ക്കുകയുമായിരുന്നു. ബുധനാഴ്ചയാണ് മോദി ബിഷ്‌കേക്കിലേയ്ക്ക് തിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.