CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 9 Seconds Ago
Breaking Now

ഡ്രസിങ് റൂമിനുള്ളില്‍ വച്ച് പീഡിപ്പിച്ചു ; ട്രംപിനെതിരെ ലൈംഗീക ആരോപണവുമായി എഴുത്തുകാരി

ന്യൂയോര്‍ക്ക് മാഗസിന്‍' പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറിയിലാണ് ജീന്‍ കരോള്‍ ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി എഴുത്തുകാരി രംഗത്ത്. അമേരിക്കന്‍ ഫാഷന്‍ മാഗസിനില്‍ എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ ജീന്‍ കരോളാണ് രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ട്രംപില്‍നിന്ന് നേരിട്ട മോശം അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്.

199596 കാലഘട്ടത്തിലാണ് ട്രംപില്‍നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടിവന്നതെന്ന് അവര്‍ പറയുന്നു. ഷോപ്പിങ് മാളിലെ ഡ്രെസ്സിങ് റൂമിനുള്ളില്‍ തന്റെ പിന്നാലെ കയറിയ ട്രംപ് കടന്നുപിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കരോള്‍ വെളിപ്പെടുത്തിയത്. 'ന്യൂയോര്‍ക്ക് മാഗസിന്‍' പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറിയിലാണ് ജീന്‍ കരോള്‍ ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.

സംഭവം നടക്കുന്ന കാലത്ത് ട്രംപ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായിരുന്നു. താന്‍ എഴുത്തുകാരിയും ടെലിവിഷന്‍ അവതാരകയുമായിരുന്നു. അനന്തരഫലം എന്താകുമെന്ന ഭയത്താല്‍ പോലീസില്‍ പരാതിപ്പെട്ടില്ലെന്നും കരോള്‍ വ്യക്തമാക്കുന്നു.

എന്നാല്‍, ആരോപണം നിഷേധിച്ച ഡൊണാള്‍ഡ് ട്രംപ് ജീവിതത്തില്‍ ഒരിക്കലും കരോളിനെ കണ്ടുമുട്ടിയിട്ടില്ലെന്ന് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.