330 കിലോ ഭാരമുള്ള പാകിസ്താന്‍ പാരന്‍ ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയില്‍ കഴിയവേ മരിച്ചു. നൂറുല്‍ ഹുസൈന്‍ (55) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവില്‍ പ്രവേശിക്കപ്പെട്ട നൂറുല്‍ ഹുസൈന്‍ ആശുപത്രിയിലുണ്ടായ അക്രമണത്തെ തുടര്‍ന്ന് പരിചരണം ലഭിക്കാതെയാണ് മരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലാഹോറില്‍ നിന്ന് നാനൂറ് കിലോമീറ്റര്‍ അകലെ സിദ്ദിഖാബാദ് സ്വദേശിയാണ് നൂറുല്‍ ഹുസൈന്‍. ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി ഇയാളെ പാക് സൈന്യത്തിന്റെ ഹെലികോപ്റ്ററില്‍ ലാഹോറില്‍ എത്തിക്കുകയായിരുന്നു. ജൂണ്‍ 28ന് ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് കൂടുതല്‍ നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
അതിനിടെ ചികിത്സയ്ക്കിടെ മരിച്ച മറ്റൊരു രോഗിയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ അക്രമം അഴിച്ചുവിട്ടു. ഇതു മൂലം നൂറുല്‍ ഹുസൈന്‍ ഐസിയുവില്‍ തനിച്ചായി. ആ സമയത്ത് ആവശ്യമായ പരിചരണം ലഭിക്കാതെയാണ് അദ്ദേഹം മരിച്ചതെന്നും റിപ്പോര്‍ട്ട്. ഐസിയുവില്‍ ഉണ്ടായ മറ്റൊരു രോഗിയും ചികിത്സ ലഭിക്കാതെ മരിച്ചു.
ഐസിയുവിലെ ചില്ല് തകര്‍ക്കുകയും വെന്റിലേറ്റര്‍ തകര്‍ക്കുകയും ഡോക്ടര്‍മാരെ ആക്രമിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ഇതോടെ ഐസിയുവിലുണ്ടായയാള്‍ക്ക് മരണം സംഭവിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.