CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 23 Minutes 21 Seconds Ago
Breaking Now

ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്താല്‍ ഇനി ജയിലിലെ രുചിയേറിയ ഭക്ഷണവും ആസ്വദിക്കാം; സ്വിഗ്ഗിയുമായി കൈകോര്‍ത്ത് വിയ്യൂര്‍ ജയില്‍ ഫ്രീഡം ഫുഡ് ഫാക്ടറി

ഓണ്‍ലൈന്‍ ഭക്ഷ്യവിപണി മുന്നോട്ട് വെയ്ക്കുന്ന സാധ്യത പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജയില്‍ സൂപ്രണ്ട് പറയുന്നു.

ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ ആവശ്യമുള്ള ഭക്ഷണം വീട്ടിലെത്തും. ഈ ട്രെന്‍ഡിന് പിന്നാലെയാണ് ഇപ്പോള്‍ കേരളത്തിലെ നഗരങ്ങളുടെ നെട്ടോട്ടം. എട്ട് വര്‍ഷം മുന്‍പ് ജയിലില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ഭക്ഷണം വിളമ്പി കേരളത്തെ ഞെട്ടിച്ച വിയ്യൂര്‍ സെന്‍ഡ്രല്‍ ജയിലും ഈ വഴിക്കാണ്. ഫ്രീഡം ഫുഡ് ഫാക്ടറി എന്ന പേരില്‍ ഭക്ഷണം ലഭ്യമാക്കിയ തടവുകാരുടെ കൈപ്പുണ്യം ഏറെ പ്രശസ്തമാണ്. 

ഫ്രീഡം ഫുഡ് ഫാക്ടറി വഴി തയ്യാര്‍ ചെയ്യുന്ന ഭക്ഷണങ്ങള്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി വഴി തൃശ്ശൂരിലെ ആളുകളിലേക്ക് എത്തും. ഓണ്‍ലൈന്‍ ഭക്ഷ്യലോകത്തേക്കുള്ള വരവ് ആഘോഷമാക്കാന്‍ സ്‌പെഷ്യല്‍ കോംമ്പോയും ഇവര്‍ ഒരുക്കുന്നു. 300 ഗ്രാം ബിരിയാണി റൈസ്, മൂന്ന് ചപ്പാത്തി, ഒരു പീസ് ചിക്കന്‍ ലെഗ് ഫ്രൈ, ചിക്കന്‍ കറി, സാലഡ്, അച്ചാര്‍, വെള്ളം, കപ്പ്‌കേക്ക് എന്നിവ വെറും 127 രൂപയ്ക്ക് എത്തിച്ചാണ് ജയില്‍ തടവുകാര്‍ ഞെട്ടിക്കുക. 

പ്ലേറ്റിന് പകരമായി വിളമ്പാനുള്ള ഇലയും പാക്കേജില്‍ ലഭിക്കും. ഓണ്‍ലൈന്‍ ഭക്ഷ്യവിപണി മുന്നോട്ട് വെയ്ക്കുന്ന സാധ്യത പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജയില്‍ സൂപ്രണ്ട് പറയുന്നു. 127 രൂപ കോംമ്പോ ഹിറ്റായാല്‍ കൂടുതല്‍ കോംമ്പോ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

വിയ്യൂര്‍ ജയിലിലെ 100 പുരുഷ തടവുകാരാണ് ഭക്ഷണം തയ്യാറാക്കുന്നത്. ജയിലിലെ വനിതാ വിംഗില്‍ കേരളത്തിന്റെ സ്‌നാക്ക് വിഭവങ്ങളും തയ്യാര്‍ ചെയ്യുന്നുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.