CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 8 Minutes 19 Seconds Ago
Breaking Now

പ്രവാസി മലയാളിയെ താമസ സ്ഥലത്ത് വച്ച് കൊലപ്പെടുത്തിയയാള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി

നഹാസിനെ ഇലക്ട്രിക്ക് വയറുകൊണ്ട് കഴുത്തുമുറുക്കി കൊല്ലുകയായിരുന്നുവെന്ന് വിചാരണ വേളയില്‍ പ്രതി സമ്മതിച്ചു.

പ്രവാസി മലയാളിയെ താമസ സ്ഥലത്തുവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ബഹ്‌റൈന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 41 കാരനായ സുഡാനി പൗരനാണ് വധശിക്ഷ. കഴിഞ്ഞ വര്‍ഷം ജുലൈ മൂന്നിനാണ് കോഴിക്കോട് താമരശേരി സ്വദേശി അബ്ദുള്‍ നഹാസിനെ പ്രതി കൊലപ്പെടുത്തിയത്. 

കൈകള്‍ കെട്ടിയ നിലയിലും തലയ്ക്ക് പരിക്കേറ്റ നിലയിലുമായിരുന്നു മൃതദേഹം. നഹാസിനെ ഇലക്ട്രിക്ക് വയറുകൊണ്ട് കഴുത്തുമുറുക്കി കൊല്ലുകയായിരുന്നുവെന്ന് വിചാരണ വേളയില്‍ പ്രതി സമ്മതിച്ചു. തെളിവ് നശിപ്പിക്കാന്‍ മൃതദേഹത്തില്‍ മുളകുപൊടി വിതറുകയും എണ്ണ ഒഴിക്കുകയും ചെയ്തിരുന്നു. കേസ് വഴി തിരിച്ചുവിടാന്‍ ചുവരില്‍ മുദ്രാവാക്യം എഴുതി വെയ്ക്കുകയും ചെയ്തു. 

നഹാസിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ സുഹൃത്തുക്കള്‍ റൂമില്‍ അന്വേഷിച്ച് ചെയ്യപ്പോഴാണ് രാത്രി ഒന്‍പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. 

കൊലയാളിയും നഹാസും തമ്മില്‍ അടിപിടിയുണ്ടായെന്ന് വരുത്തിത്തീര്‍ക്കാന്‍ മുറിയിലെ സാധനങ്ങള്‍ പ്രതി വലിച്ചുവാരിയിട്ടു. പ്രതിക്കെതിരെ വ്യക്തമായ തെളിവ് ലഭിച്ചതിനാല്‍ പരമാവധി ശിക്ഷ നല്‍കുകയാണെന്ന് കോടതി വ്യക്തമാക്കി. വധശിക്ഷയ്ക്ക് പുറമേ മോഷണക്കുറ്റത്തിന് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയും വിധിച്ചിട്ടുണ്ട്. ഇതിനു ശേഷമായിരിക്കും വധശിക്ഷ നടപ്പാക്കുക. 

 




കൂടുതല്‍വാര്‍ത്തകള്‍.