CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 30 Minutes 25 Seconds Ago
Breaking Now

വര്‍ഷങ്ങളായി സ്ത്രീകളെ അടിമകളാക്കി ലൈംഗീക പീഡനം തുടര്‍ന്നു ; ഇരകളായ പെണ്‍കുട്ടികള്‍ വിളിക്കേണ്ടത് ഡാഡിയെന്ന് ; ഗായകന്റെ അറസ്റ്റിന് ശേഷം പുറത്തുവന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

1999 മുതല്‍ കഴിഞ്ഞ 20 വര്‍ഷമായി കെല്ലി സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിപ്പിക്കുകയായിരുന്നു.

ലൈംഗീക പീഡന കേസില്‍ പ്രശസ്ത യുഎസ് ഗായകന്‍ ആര്‍ കെല്ലി അറസ്റ്റിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യമാണ്. വ്യാഴാഴ്ചയാണ് ഷിക്കാഗോയില്‍ ആഭ്യന്തര സുരക്ഷാ വിഭാഗം ഇയാളെ അറസ്റ്റ് ചെയ്തത്. സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗീകാതിക്രമം, ബാല ലൈംഗീക ദൃശ്യം പ്രചരിപ്പിക്കല്‍ തുടങ്ങി 20 ലേറെ കുറ്റമാണ് കെല്ലിയുടെ പേരില്‍ ഉള്ളത്.

1999 മുതല്‍ കഴിഞ്ഞ 20 വര്‍ഷമായി കെല്ലി സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. നിയമപരമല്ലാത്ത ലൈംഗീക വൃത്തിയ്ക്ക് ഉപയോഗം, തട്ടിക്കൊണ്ടുപോകല്‍, നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

സംഗീത പരിപാടികള്‍ക്കായി രാജ്യം മുഴുവന്‍ ചുറ്റുന്ന കെല്ലിക്കൊപ്പം സ്ത്രീകളും പെണ്‍കുട്ടികളും കാണുമായിരുന്നു. ഇവരുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയിരുന്നു. കോടതിയില്‍ കേസ് വാദിക്കുന്ന അഭിഭാഷകന്‍ പറയുന്നത് ഇങ്ങനെയാണ്. അടിമകളായിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ ഇയാള്‍ നിബന്ധന വച്ചിരുന്നു. അയാളെ ഡാഡി എന്നു വിളിക്കണം, സമ്മതമില്ലാതെ ശുചിമുറിയിലോ ഭക്ഷണം കഴിക്കാനോ പോകരുത്. തല എപ്പോഴും താഴ്ത്തി വച്ചിരിക്കണം. മറ്റ് പുരുഷന്മാരെ നോക്കാന്‍ പാടില്ല, എന്നിങ്ങനെയൊക്കെയായിരുന്നു നിബന്ധനകള്‍.

കെല്ലിയുടെ ജീവിത കഥ പറയുന്ന ഡോക്യുമെന്ററി പുറത്തിറങ്ങിയതോടെയാണ് ഇയാള്‍ക്കെതിരെ അന്വേഷണം തുടങ്ങിയത്. സ്ത്രീകളേയും കുട്ടികളേയും കെല്ലി ദുരുപയോഗം ചെയ്തിരുന്നുവെന്ന് ഡോക്യുമെന്ററിയില്‍ പരാമര്‍ശിച്ചിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.