CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 34 Minutes 36 Seconds Ago
Breaking Now

ഫെയ്‌സ് ആപ്പ് റഷ്യയുടെ ചാരനാണെന്നും അന്വേഷണം വേണമെന്നും യുഎസ് സെനറ്റര്‍

2020 ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ ഫെയ്‌സ്ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഡെമോക്രാമറ്റിക് പാര്‍ട്ടിയുടെ ദേശീയ സിമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായ ഫെയ്‌സ്ആപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യുഎസ് സെനറ്റര്‍. അമേരിക്കയ്‌ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്താറുള്ള റഷ്യയില്‍ നിന്നുള്ള ആപ്പിന് യുഎസ് പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ ലഭിക്കുന്നെന്നത് ആശങ്കാജനകമാണെന്നും അതിനാല്‍ എഫ് ബിഐ അന്വേഷണം അന്വേഷണം നടത്തണമെന്നും സെനറ്റിലെ ന്യൂനപക്ഷ നേതാവായ ചക്ക് ഷമ്മര്‍ ബുധാനാഴ്ച ആവശ്യപ്പെട്ടു. ആപ്പുമൂലം ദേശസുരക്ഷയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും നേരിടുന്ന ഭീഷണി പരിശോധിക്കണമെന്നു കാട്ടി ഉപഭോക്തൃസംരക്ഷണ സമിതി ഉള്‍പ്പെടെയുള്ള ഏജന്‍സികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

2020 ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ ഫെയ്‌സ്ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഡെമോക്രാമറ്റിക് പാര്‍ട്ടിയുടെ ദേശീയ സിമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാരുടെ ആക്രമണം ഡെമോക്രാറ്റിക് നേതാക്കള്‍ നേരിട്ടിരുന്നു.

അതേസമയം ഉപയോഗത്തിന് ശേഷം 48 മണിക്കൂറിനകം സെല്‍വറില്‍ നിന്ന് തങ്ങള്‍ ഉപയോക്താവിന്റെ പടം നീക്കാറുണ്ടെന്നും സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കാറില്ലെന്നും ഫെയ്‌സ്ആപ്പ് അധികൃതര്‍ പ്രതികരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.