താന്‍ ആവശ്യപ്പെട്ട ജഗ്വാര്‍ കാറിന് പകരം ബി.എം.ഡബ്ല്യൂ സമ്മാനിച്ച മാതാപിതാക്കളോടുള്ള അമര്‍ഷത്തില്‍ തന്റെ പുതിയ കാര്‍ യുവാവ് നദിയിലേക്ക് തള്ളിയിട്ടു. ഹരിയാനയിലെ യമുനാനഗറില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
ബി.എം.ഡബ്ല്യു കാര്‍ നദിയിലേക്ക് തള്ളിയിടുന്നത് വിഡിയോയില്‍ പകര്‍ത്തുകയും പിന്നീടത് സമൂഹമാധ്യമങ്ങളില്‍ യുവാവ് പങ്കുവെക്കുകയും ചെയ്‌തെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് പറഞ്ഞു.
നദിയിലേക്ക് തള്ളിയിടപ്പെട്ട കാര്‍ നദിയുടെ നടുക്കുള്ള പുല്ലുകളില്‍ കുടുങ്ങിനിന്നു. എന്നാല്‍ പ്രാദേശിക മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ തന്റെ കാര്‍ നദിയില്‍ നിന്ന് പുറത്തെടുക്കാന്‍ യുവാവ് ശ്രമിക്കുന്നതാണ് പിന്നീട് കണ്ടത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.