CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 47 Minutes 45 Seconds Ago
Breaking Now

പിടിയിലൊതുങ്ങാതെ കാലാവസ്ഥ; താപനില 6 സെല്‍ഷ്യസിലേക്ക്; ആഴ്ചാവസാനം കവര്‍ന്ന് കനത്ത മഴ; സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ കൊടുങ്കാറ്റിന് സാധ്യത; വെള്ളപ്പൊക്കവും, ഇടിമിന്നലും കാര്യങ്ങള്‍ കുഴപ്പത്തിലാക്കും

കാലാവസ്ഥ മോശമാകുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ തടസ്സങ്ങള്‍ നേരിടും

ഈ ആഴ്ച ബ്രിട്ടന്‍ കനത്ത മഴയില്‍ മുങ്ങുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ് വിദഗ്ധര്‍. അറ്റ്‌ലാന്റിക്കില്‍ സമ്മര്‍ദം കുറയുന്നതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് മഴയ്ക്ക് കാരണമാകുമെന്നാണ് വിദഗ്ധരുടെ വെളിപ്പെടുത്തല്‍. കാലാവസ്ഥ കൃത്യതയില്ലാത്തതും, പൊടുന്നനെ മാറുന്നതുമാകുമെന്നതിനാല്‍ ആഴ്ചാവസാനം മഴയില്‍ മുങ്ങുമെന്നതാണ് പ്രതീക്ഷ. മഴ പെയ്യുമെങ്കിലും ഇടയ്ക്ക് സൂര്യനും തല പുറത്ത് കാണിക്കും!

എന്നാല്‍ ചൊവ്വാഴ്ച വരെ യുകെയുടെ നോര്‍ത്ത് വെസ്റ്റ് പ്രദേശങ്ങളില്‍ യെല്ലോ മഴ മുന്നറിയിപ്പുണ്ട് 40 എംഎം വരെ മഴയാണ് പ്രതീക്ഷിക്കേണ്ടത്. വിവിധ ഭാഗങ്ങളിലെ താപനില താഴുന്നതോടൊപ്പം സൗത്ത് വെസ്റ്റ് പ്രദേശങ്ങളിലെ താപനില 6 സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തും. ചൊവ്വാഴ്ചയോടെ മാത്രമാകും വെയില്‍ പ്രത്യക്ഷപ്പെടുകയെന്നതാണ് ആശ്വാസ വാര്‍ത്ത. ഇത് ബുധനാഴ്ച മാറിമറിയും. മഴയ്‌ക്കൊപ്പം കനത്ത കാറ്റും ഈ ദിവസം പ്രതീക്ഷിക്കണം. 

വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയും കൂടുതല്‍ മഴയും, കാറ്റും തീരത്തേക്ക് എത്തിക്കുകയും ചെയ്യും. കൂടുതല്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്കും ഇത് കാരണമായേക്കാം. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ഇന്ന് കൊടുങ്കാറ്റ് വീശാനുള്ള സാധ്യതയും കാലാവസ്ഥാ പ്രവചനക്കാര്‍ മുന്നോട്ട് വെയ്ക്കുന്നു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാണ് ശ്രദ്ധിക്കേണ്ടത്. 40 എംഎം മുതല്‍ 60 എംഎം വരെ മഴയാണ് രണ്ട്-മൂന്ന് മണിക്കൂര്‍ കൊണ്ട് പെയ്തിറങ്ങുക. ഇതോടെ വെള്ളപ്പൊക്കവും, ഇടിമിന്നലും, ചുഴലിക്കാറ്റിനും സാധ്യത കല്‍പ്പിക്കപ്പെടുന്നു. 

കാലാവസ്ഥ മോശമാകുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ തടസ്സങ്ങള്‍ നേരിടും. റോഡില്‍ പൊടുന്നെന രൂപപ്പെടുന്ന വെള്ളപ്പൊക്കം യാത്രാ തടസ്സം രൂക്ഷമാക്കും. ഇതിന് പുറമെ പവര്‍കട്ടും പ്രതീക്ഷിക്കാം. 




കൂടുതല്‍വാര്‍ത്തകള്‍.