CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes Ago
Breaking Now

മുങ്ങിമരിച്ച കൗമാരക്കാര്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ മൃതദേഹങ്ങള്‍ ഉപ്പിലിട്ട് വച്ചു !!

മരിച്ചവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ഇതു ചെയ്തതെന്ന് പോലീസും പറയുന്നു.

മുങ്ങിമരിച്ച കൗമാരക്കാര്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ മൃതദേഹങ്ങള്‍ ഉപ്പിലിട്ട് സൂക്ഷിച്ചു. മഹാരാഷ്ട്രയിലെ ജാല്‍ഗണിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന മുറിയിലാണ് ഇവ സൂക്ഷിച്ചത്.

ഒരു ക്വിന്റല്‍ ഉപ്പാണ് ഇതിനായി ഉപയോഗിച്ചതെന്ന വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പരന്നതോടെ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. പരിശോധനയില്‍ സംഭവം സത്യമെന്ന് തെളിഞ്ഞു. ആശുപത്രി അധികാരികളോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. മരിച്ചവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ഇതു ചെയ്തതെന്ന് പോലീസും പറയുന്നു.

ജാല്‍ഗണിലെ മാസ്റ്റര്‍ കോളനി നിവാസികളായ രണ്ടു കുട്ടികളാണ് വെള്ളിയാഴ്ച വൈകീട്ട് മുങ്ങി മരിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയോ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയോ ചെയ്തിട്ടില്ല, അന്ത്യ കര്‍മ്മങ്ങള്‍ വീട്ടുകാര്‍ നടത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.