മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്നചിത്രമായ അസുരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വടചെന്നൈയ്ക്ക് ശേഷം ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അസുരന്‍.
വയലന്‍സും ക്ലാസ് സംഘര്‍ഷവുമൊക്കെ നിറഞ്ഞതാണ് ട്രെയിലര്‍. 'വെക്കൈ' എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്‌കാരമാണ് 'അസുരന്‍' എന്നു റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചിത്രത്തിന്റെ കഥയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ ഇതു വരെ പുറത്തുവിട്ടിട്ടില്ല.
വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താണു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ധനുഷും വെട്രിമാരനും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും 'അസുരനു'ണ്ട്. ഇരുവരും ഒന്നിച്ച 'പൊല്ലാതവന്‍', 'ആടുകളം', 'വടചെന്നൈ' എന്നിവയെല്ലാം ബോക്‌സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു.