CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 8 Seconds Ago
Breaking Now

നല്ല പ്രായത്തില്‍ കല്ല്യാണം കഴിച്ചാല്‍ കമ്പ്യൂട്ടറില്‍ 40 ജിബി ലാഭിക്കാം; പാക് ശാസ്ത്ര മന്ത്രിയുടെ ട്വീറ്റ് ട്രെന്‍ഡ്; ഇമ്മാതിരി മന്ത്രി നാണക്കേടെന്ന് ജനം!

'വിവാഹം കൃത്യമായ പ്രായത്തില്‍ നടത്തണം, നല്ലൊരു ഭാര്യക്ക് കമ്പ്യൂട്ടറില്‍ 40 ജിബി സ്ഥലം ഒഴിവാക്കാം', എന്നായിരുന്നു മന്ത്രി അശ്ലീലച്ചുവയോടെ കുറിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാക് മന്ത്രിമാരുടെ വാക്കുകളും പ്രവൃത്തികളും സോഷ്യല്‍ മീഡിയയ്ക്ക് ട്രോളുകള്‍ കണ്ടെത്താനുള്ള വഴിയൊരുക്കുകയാണ്. പാകിസ്ഥാന്‍ ശാസ്ത്ര, ഐടി മന്ത്രി ഫവദ് ചൗധരിയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായി മാറിയിരിക്കുന്നത്. ഈ മന്ത്രിയുടെ ഔദ്യോഗിക ട്വീറ്റര്‍ ഹാന്‍ഡിലില്‍ നിന്നും പങ്കുവെച്ച ട്വീറ്റാണ് ജനങ്ങളെ തന്നെ നാണക്കേടിലാക്കിയത്. 

'വിവാഹം കൃത്യമായ പ്രായത്തില്‍ നടത്തണം, നല്ലൊരു ഭാര്യക്ക് കമ്പ്യൂട്ടറില്‍ 40 ജിബി സ്ഥലം ഒഴിവാക്കാം', എന്നായിരുന്നു മന്ത്രി അശ്ലീലച്ചുവയോടെ കുറിച്ചത്. വീട്ടില്‍ നല്ലൊരു ഭാര്യ ഉണ്ടെങ്കില്‍ പുരുഷന് കമ്പ്യൂട്ടറില്‍ നീലച്ചിത്രങ്ങള്‍ കാണേണ്ടി വരില്ലെന്നാണ് ചൗധരി ഉദ്ദേശിച്ചത്. 

ഇന്ത്യയെ അപമാനിച്ച് രസിക്കുന്നതിന് ഇടെയാണ് മന്ത്രിയുടെ ഈ ട്വീറ്റ് വൈറലായത്. ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായതിനെക്കുറിച്ചായിരുന്നു പാക് മന്ത്രിയുടെ ട്വീറ്റ്. തോറ്റ ഇന്ത്യ പറ്റുന്ന പണി ചെയ്താല്‍ പോരെ എന്നായിരുന്നു ചൗധരിയുടെ പരിഹാസം. 

അഭിനന്ദനെ പോലുള്ളവരെ ചായ കുടിക്കാന്‍ അതിര്‍ത്തിക്ക് അപ്പുറത്തേക്ക് അയയ്ക്കാനും, ചന്ദ്രയാന്‍ പോലുള്ള ഭ്രാന്തുകളില്‍ ഏര്‍പ്പെട്ടും പണം പാഴാക്കാതെ പാവപ്പെട്ടവരെ സഹായിക്കാനും, കശ്മീര്‍ മറ്റൊരു ചന്ദ്രയാന്‍ ആകുമെന്നും വരെ ഭീഷണിപ്പെടുത്തിയപ്പോഴാണ് 40 ജിബി ട്വീറ്റ് ട്രെന്‍ഡിലായത്. കല്ല്യാണം കഴിക്കാന്‍ പാകിസ്ഥാനില്‍ അശ്ലീല ചിത്രം കാണുന്നവരാണെന്ന് പറയാതെ പറഞ്ഞ ഇമ്മാതിരി മന്ത്രിയെ കിട്ടിയതില്‍ രാജ്യത്തുള്ളവരും പരാതി പറയുകയാണ്. 

ഇങ്ങനൊരാള്‍ എങ്ങിനെ പാകിസ്ഥാന്റെ സയന്‍സ് &ടെക്‌നോളജി മന്ത്രി ആയെന്നാണ് ചിലരുടെ ചോദ്യം. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.