CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 23 Minutes 12 Seconds Ago
Breaking Now

മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി കൂടി പഠിക്കണമെന്നാണ് പറഞ്ഞത് ; ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കില്ലെന്ന് അമിത് ഷാ

ഒരു രാജ്യം ഒരു ഭാഷയെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഹിന്ദി ഭാഷ വിവാദത്തിന് അമിത് ഷാ തിരി കൊളുത്തിയത്.

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ഒരിക്കലും നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് അമിത് ഷാ. മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി കൂടി പഠിക്കണമെന്നാണ് അഭ്യര്‍ത്ഥിച്ചത്. ഇതില്‍ രാഷ്ട്രീയം കാണുന്നവര്‍ക്ക് അങ്ങനെ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. ' ഒരു രാജ്യം ഒരു ഭാഷ പ്രസ്താവന വിവാദമായതോടെയാണ് അമിത് ഷായുടെ വിശദീകരണം.

ഒരു രാജ്യം ഒരു ഭാഷയെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഹിന്ദി ഭാഷ വിവാദത്തിന് അമിത് ഷാ തിരി കൊളുത്തിയത്. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷയുണ്ടാകേണ്ടത് ആവശ്യമാണെന്ന് ഹിന്ദി ദിനാചാരണത്തിന്റെ ഭാഗമായി അമിത് ഷാ പറഞ്ഞിരുന്നു. ഗാന്ധിയുടേയും പട്ടേലിന്റെയും സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി കൂടി ഉപയോഗിക്കണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.