CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 37 Minutes 45 Seconds Ago
Breaking Now

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് വ്യോമ പാത നിഷേധിച്ച് പാകിസ്ഥാന്‍

കാശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിന്‍വലിക്കാതെ വ്യോമപാത തുറന്നുനല്‍കില്ലെന്നാണ് പാകിസ്ഥാന്റെ വിശദീകരണം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനത്തിനായി വ്യോമപാത തുറന്നുനല്‍കില്ലെന്ന് പാകിസ്ഥാന്‍. മോദിക്കായി വ്യോമപാത തുറന്നുനല്‍കാനുള്ള ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ തള്ളി. നേരത്തെ രാഷ്ട്രപതി രാംനാഥ്‌കോവിന്ദിനും വ്യോമപാത തുറന്നു നല്‍കിയിരുന്നില്ല. കാശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിന്‍വലിക്കാതെ വ്യോമപാത തുറന്നുനല്‍കില്ലെന്നാണ് പാകിസ്ഥാന്റെ വിശദീകരണം.

യു.എന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന്റെ യാത്രയ്ക്ക് വേണ്ടിയാണ് ഇന്ത്യ നയതന്ത്ര തലത്തില്‍ അനുമതി തേടിയത്. സെപ്തംബര്‍ 21 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോകുന്നത്. ബാലാക്കോട്ട് ആക്രമണത്തിനു പിന്നാലെ അടച്ച പാക് വ്യോമപാത പിന്നീടു തുറന്നെങ്കിലും കാശ്മീരിന്റെ പ്രത്യേകാവകാശം എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ വീണ്ടും അടയ്ക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.