CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 8 Minutes 43 Seconds Ago
Breaking Now

ഇടുക്കിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ; പ്രസവിച്ചയുടന്‍ 20 കാരിയായ അമ്മ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു

പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ സ്‌കൂള്‍ ബാഗിനുള്ളിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇടുക്കി വാത്തിക്കുടിയിയിലെ നവജാത ശിശുവിന്റെത് കൊലപാതകമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. അവിവാഹിതയായ ഇരുപത് വയസുകാരി കുഞ്ഞിനെ പ്രസവിച്ചയുടന്‍ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ആന്വേഷണം തുടങ്ങി.

പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ സ്‌കൂള്‍ ബാഗിനുള്ളിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ യുവതിയെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കുറ്റകൃത്യത്തില്‍ ആരൊക്കെ ഉള്‍പ്പെട്ടു എന്ന് വ്യക്തമാകു.

കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. തുണി പോലുള്ള വസ്തുക്കള്‍ കൊണ്ട് കഴുത്ത് മുറുക്കിയതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

ചൊവ്വാഴ്ച രാത്രിയിലാണ് മുരിക്കാശേരിക്കു സമീപം വാത്തിക്കുടിയില്‍ അവിവാഹിതയായ യുവതി വീട്ടിലെ ശുചിമുറിയില്‍ പ്രസവിച്ചത്. ജനിച്ചപ്പോള്‍ തന്നെ കുട്ടിക്ക് മരണം സംഭവിച്ചിരുന്നു എന്നാണ് യുവതിയുടെ ആദ്യ മൊഴി. പ്രസവത്തിനു ശേഷം രക്തസ്രാവം കൂടുതല്‍ ആയതിനെ തുടര്‍ന്ന് യുവതി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വനിത പൊലീസിന്റെ നിരീക്ഷണത്തിലുള്ള യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

 




കൂടുതല്‍വാര്‍ത്തകള്‍.