CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 55 Minutes 59 Seconds Ago
Breaking Now

എംഎസ് ധോണി ജനുവരിയില്‍ ലീവ് അവസാനിപ്പിക്കും; 2020 ടി20 ലോകകപ്പ് കൂടി കളിച്ചിട്ടേ ബാക്കി കാര്യമുള്ളൂ

സ്വന്തമായി നിശ്ചയിച്ച ലോംഗ് ലീവ് ജനുവരിയില്‍ പൂര്‍ത്തിയാക്കി എംഎസ് ധോണി വീണ്ടും കളത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എപ്പോള്‍ ലീവ് അവസാനിപ്പിക്കും? ഈ ചോദ്യത്തിന് സാക്ഷാല്‍ എംഎസ് ധോണിക്കും, ദൈവത്തിനും മാത്രമേ അറിയൂ എന്നാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ പോലും പറയുന്നത്. എന്തായാലും കൂള്‍ ക്യാപ്റ്റന്‍ ഒടുവില്‍ മനസ്സ് തുറന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

സ്വന്തമായി നിശ്ചയിച്ച ലോംഗ് ലീവ് ജനുവരിയില്‍ പൂര്‍ത്തിയാക്കി എംഎസ് ധോണി വീണ്ടും കളത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശിന് എതിരായ ടി20 പരമ്പര കൂടി കഴിഞ്ഞ ശേഷമാകും ഈ തിരിച്ചുവരവ്. 2020ല്‍ നടക്കുന്ന ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ധോണിയുടെ ഈ ദീര്‍ഘകാല ലീവ്. 

റാഞ്ചിയില്‍ സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റില്‍ ധോണി ഇറങ്ങുമോയെന്ന് ആരാധകര്‍ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെ താരത്തിന്റെ ഭാവി എന്താകുമെന്ന് ആരാധകര്‍ സംശയിച്ചു. വിമര്‍ശകരാകട്ടെ ധോണി കളി നിര്‍ത്തുന്നതാണ് നല്ലതെന്നും വിധിച്ചു. എന്നാല്‍ ചാമ്പ്യന്‍മാര്‍ അത്ര എളുപ്പത്തില്‍ കളിനിര്‍ത്തില്ലെന്നാണ് ബിസിസിഐ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്ത ശേഷം സൗരവ് ഗാംഗുലി പ്രതികരിച്ചത്. 

 

ലോകകപ്പ് ടീമിലെത്താന്‍ ലക്ഷ്യമിട്ടാണ് ധോണി ജാര്‍ഖണ്ഡ് അണ്ടര്‍ 23 ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയതെന്നാണ് കരുതുന്നത്. യുവാക്കളുടെ ഫിറ്റ്‌നസിനൊപ്പം നില്‍ക്കാനാണ് താരത്തിന്റെ കഠിനശ്രമം. ഐസിസി ലോകകപ്പിനെ മോശം പ്രകടനത്തിന്റെ പഴി ടി20 ലോകകപ്പ് വഴി ഇറക്കിവെയ്ക്കാനാണ് ധോണിയുടെ പടയൊരുക്കം. 

 




കൂടുതല്‍വാര്‍ത്തകള്‍.