CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 35 Seconds Ago
Breaking Now

196 യാത്രക്കാരുമായി പറന്നിറങ്ങി ; തൊട്ടുപിന്നാലെ തീ പിടിച്ചു ; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വണ്ടി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ ഇടത് ലാന്‍ഡിങ് ഗിയറിന് തീ പിടിക്കുകയായിരുന്നു.

196 യാത്രക്കാരുമായി പറന്നിറങ്ങിയതിന് പിന്നാലെ വിമാനത്തിന് തീ പിടിച്ചു. തീ പടര്‍ന്നതോടെ വിമാനത്തിന്റെ ഒരു ഭാഗം പൊട്ടിത്തെറിച്ചു. എന്നാല്‍ യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെടുത്തി. ഈജിപ്തിലെ ഷാം അല്‍ ഷെയ്ക്ക് വിമാനത്താവളത്തിലാണ് ഉക്രെയ്‌നില്‍ സ്‌കൈആപ്പ് വിമാനത്തിന് അപകടം സംഭവിച്ചത്. ലാന്‍ഡിങ്ങിനിടെ വിമാനം മറ്റൊരു വണ്ടിയില്‍ ഇടിക്കുകയായിരുന്നു.

വണ്ടി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ ഇടത് ലാന്‍ഡിങ് ഗിയറിന് തീ പിടിക്കുകയായിരുന്നു. ഹൈഡ്രോളിക് ദ്രാവകം ചേര്‍ന്നതാണ് തീ പിടിക്കാന്‍ കാരണം. ടയറുകള്‍ക്കും തീ പിടിച്ചു. അഗ്നി ജ്വാലകള്‍ ഉയരുന്നതിനിടെ ടയറുകള്‍ പൊട്ടിത്തെറിച്ചു. വന്‍ ദുരന്തം മുന്നില്‍ കണ്ട സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തി അടിയന്തരമായി തീ അണക്കുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 196 പേരില്‍ ാെരാള്‍ക്കു പോലും പരിക്കേറ്റിട്ടില്ല. വിശദമായ അന്വേഷണം ആരംഭിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.