CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 12 Minutes 25 Seconds Ago
Breaking Now

സന്തോഷത്തില്‍ മതിമറന്ന് കൃതി ; മരണത്തിലേക്കെന്ന് അറിഞ്ഞില്ല ; വിവാഹത്തിനിടെയുള്ള ചിത്രങ്ങള്‍ വേദനയാകുന്നു

ദാമ്പത്യം സുഖകരമല്ലെന്ന് കൃതി വീട്ടുകാരെ അറിയിച്ചിരുന്നു.

ഭര്‍ത്താവിന്റെ ക്രൂരതയില്‍ ഇരയായി ജീവന്‍ നഷ്ടമായ 25 കാരി കൃതിയുടെ മരണം വേദനയാകുന്നു. ഇപ്പോള്‍ കൃതിയുടേയും രണ്ടാം ഭര്‍ത്താവ് വൈശാഖിന്റെയും ടിക് ടോക്ക് വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വേദനയാകുന്നു. കൃതിയും വൈശാഖും കല്യാണ വേദിയില്‍ ചിത്രീകരിച്ച ടിക് ടോക്ക് വീഡിയോകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

മണ്ഡപത്തില്‍ അതീവ സന്തോഷത്തോടെയാണ് കൃതിയെ കാണുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയത്തിലായിട്ടാണ് ഇരുവരും വിവാഹം ചെയ്തത്. വൈശാഖിന്റെ ആദ്യ വിവാഹമായിരുന്നു . കൃതിയുടെ ആദ്യ വിവാഹം മാസങ്ങള്‍ മാത്രമാണ് നിലനിന്നത്. ഈ ബന്ധത്തില്‍ മൂന്നു വയസുള്ള മകളുണ്ട്.

ദാമ്പത്യം സുഖകരമല്ലെന്ന് കൃതി വീട്ടുകാരെ അറിയിച്ചിരുന്നു. സ്വത്തിനോടുള്ള ഭര്‍ത്താവിനെ ആര്‍ത്തിയെ കുറിച്ചും ഇവര്‍ പറഞ്ഞു. താന്‍ കൊല്ലപ്പെട്ടേക്കുമെന്ന് കൃതി ഭയന്നിരുന്നു. ഇതുവ്യക്തമാക്കുന്ന കത്തും പോലീസിന് ലഭിച്ചു. താന്‍ മരിച്ചാല്‍ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമാകുമെന്നും ഭര്‍ത്താവെന്ന പേരില്‍ വൈശാഖിന് ഒരു അവകാശവും ഇല്ലെന്നും കത്തില്‍ പറയുന്നു.

കൃതിയെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. പെട്ടെന്നുള്ള ദേഷ്യത്തില്‍ കൊല ചെയ്തതാണെന്നാണ് വൈശാഖിന്റെ മൊഴി.




കൂടുതല്‍വാര്‍ത്തകള്‍.