CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 20 Seconds Ago
Breaking Now

ജനാധിപത്യത്തിലേക്കുള്ള കടന്നുകയറ്റം ; മഹാരാഷ്ട്രയിലെ ശിവസേന എന്‍സിപി സഖ്യം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

വോട്ടെടുപ്പിന് ശേഷമുള്ള സഖ്യത്തിലൂടെ തിരഞ്ഞെടുപ്പ് വിധിയെ പരാജയപ്പെടുത്താനാണ് ശ്രമമെന്നും ഹര്‍ജിയില്‍ പറയുന്നു.

ശിവസേനഎന്‍സിപി കോണ്‍ഗ്രസ് സഖ്യം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ദിന്ദോഷി നിയോജകമണ്ഡലത്തിലെ ഒരു വോട്ടറാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വോട്ടെടുപ്പിന് ശേഷമുള്ള സഖ്യത്തിലൂടെ തിരഞ്ഞെടുപ്പ് വിധിയെ പരാജയപ്പെടുത്താനാണ് ശ്രമമെന്നും ഹര്‍ജിയില്‍ പറയുന്നു.

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് മുംബൈയില്‍ ഇന്ന് നിരവധി യോഗങ്ങള്‍ നടക്കും. കോണ്‍ഗ്രസ്എന്‍.സി.പി നേതാക്കള്‍ അവരുടെ സഖ്യകക്ഷികളായ സ്വാഭിമാനി ഷെത്കരി സംഘടന, പീപ്പിള്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി, മുംബൈയിലെ കര്‍ഷക തൊഴിലാളി പാര്‍ട്ടികളുമായും കൂടിക്കാഴ്ച നടത്തും. സമാജ് വാദി പാര്‍ട്ടി, സി.പി.ഐ (എം) എന്നീ കക്ഷികളും ചര്‍ച്ചയില്‍ പങ്കെടുക്കും.

തീവ്രഹിന്ദുത്വം ഉപേക്ഷിച്ച് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് ശിവസേന വ്യക്തമാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വം സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍കൈ എടുത്തത്. ഒടുവില്‍ ഒരുമിച്ച് ഭരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.