CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 37 Seconds Ago
Breaking Now

പിങ്കില്‍ അയ്യായിരം തികച്ച് വിരാട് കോഹ്‌ലി; ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 5000 റണ്‍ തികയ്ക്കുന്ന ക്യാപ്റ്റന്‍

ക്യാപ്റ്റന്‍ പദവിയില്‍ 5000 റണ്‍ തികയ്ക്കുന്ന ഏക ഇന്ത്യന്‍ താരമാണ് വിരാട്.

റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് മുന്നില്‍ തകരുന്നത് ഇതാദ്യമല്ല. ആ റെക്കോര്‍ഡ് പുസ്തകത്തിലേക്ക് ഒരു വട്ടം കൂടി തന്റെ പേര് എഴുതിച്ചേര്‍ത്തിരിക്കുകയാണ് താരം. ബംഗ്ലാദേശിന് എതിരായ പിങ്ക് ടെസ്റ്റില്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റനെന്ന നിലയില്‍ അതിവേഗം 5000 റണ്‍ തികയ്ക്കുന്ന താരമായി വിരാട് മാറി. ഈ റെക്കോര്‍ഡ് കരസ്ഥമാക്കുന്ന ആറാമത്തെ താരമാണ് ഇദ്ദേഹം. 

ബംഗ്ലാദേശിന് എതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ വിരാടിന് 32 റണ്‍സ് കൂടി ആ നേട്ടത്തിലേക്ക് ബാക്കിയുണ്ടായിരുന്നു. ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് വിരാട് തകര്‍ത്തത്. 54 മത്സരങ്ങളും, 97 ഇന്നിംഗ്‌സും എടുത്താണ് പോണ്ടിംഗ് ഈ നേട്ടത്തിലെത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന് ഇതിനായി 53 മത്സരങ്ങളും, 86 ഇന്നിംഗ്‌സും മാത്രമാണ് ആവശ്യം വന്നത്. 

ക്യാപ്റ്റന്‍ പദവിയില്‍ 5000 റണ്‍ തികയ്ക്കുന്ന ഏക ഇന്ത്യന്‍ താരമാണ് വിരാട്. ഈ പരമ്പരയില്‍ സെഞ്ചുറി നേടാന്‍ കഴിഞ്ഞാല്‍ പോണ്ടിംഗിന്റെ മറ്റൊരു റെക്കോര്‍ഡ് കൂടി ഇദ്ദേഹം കൈക്കലാക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി തികച്ച ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ വിരാടിന് ഒരു സെഞ്ചുറിയുടെ കുറവാണുള്ളത്. 

 

നിലവില്‍ ഇരുവരും 19 സെഞ്ചുറികളുമായി സമനിലയിലാണ്. സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റനായി 25 സെഞ്ചുറികള്‍ അടിച്ച ഗ്രെയിം സ്മിത്താണ് ഒന്നാമത്. 

 




കൂടുതല്‍വാര്‍ത്തകള്‍.