CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 10 Seconds Ago
Breaking Now

ഇവരെ പിരിക്കുന്നില്ല ഈ അമ്മ ; മൂന്നാം പിറന്നാളും ഒരുമിച്ച് തന്നെ

മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന മക്കള്‍ ഒരുമിച്ചുള്ള ഈ ജീവിതവുമായി ഇഴുകിച്ചേര്‍ന്ന് കഴിഞ്ഞെന്നാണ് ചെല്‍സിയുടെ വാദം

മൂന്ന് വയസ്സായ കാലിയും, കാര്‍ട്ടറും ജീവിക്കുന്നത് ഇങ്ങനെയാണ്.. വന്‍കുടല്‍ മുതല്‍ താഴേക്കുള്ള ഭാഗങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഈ പെണ്‍കുഞ്ഞുങ്ങളുടെ ജനനം. എന്നാല്‍ സയാമീസ് ഇരട്ടകളായി പിറന്ന മക്കളെ വേര്‍പിരിക്കാന്‍ അമ്മ ഇപ്പോഴും തയ്യാറാകുന്നില്ല. കുട്ടികളുടെ ഈ അവസ്ഥ തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ അബോര്‍ഷന്‍ വിധിച്ചെങ്കിലും ഇതും 26കാരി ചെല്‍സി ടോറസ് സ്വീകരിച്ചില്ല. 

2017ലാണ് ചെല്‍സി കാലിയ്ക്കും, കാര്‍ട്ടറിനും ജന്മം നല്‍കിയത്. അമേരിക്കയിലെ ഇഡാഹോ ബ്ലാക്ഫൂട്ടില്‍ താമസിക്കുന്ന ഇവര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വൈകല്യമുള്ള കുട്ടികളെ എങ്ങിനെ വളര്‍ത്താമെന്നാണ് പഠിച്ചുവരുന്നത്. മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന മക്കള്‍ ഒരുമിച്ചുള്ള ഈ ജീവിതവുമായി ഇഴുകിച്ചേര്‍ന്ന് കഴിഞ്ഞെന്നാണ് ചെല്‍സിയുടെ വാദം. മൈതാനത്ത് ഒരുമിച്ച് നിരങ്ങിനീങ്ങാന്‍ വരെ ഇവര്‍ പഠിച്ചുകഴിഞ്ഞു. 

ചുറ്റുമുള്ളവര്‍ ചെല്‍സിയെ കണക്കിന് ഉപദേശിക്കുന്നുണ്ടെങ്കിലും പെണ്‍മക്കളെ പിരിക്കാന്‍ സര്‍ജറി നടത്താന്‍ ഇവര്‍ തയ്യാറല്ല. അത്തരമൊരു സര്‍ജറിയെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് അമ്മ പറയുന്നു. തന്റെ പെണ്‍മക്കളില്‍ വിശ്വാസമുണ്ടെന്നാണ് ചെല്‍സിയുടെ നിലപാട്. അബോര്‍ഷന്‍ നടത്താനും തയ്യാറായില്ല, ഇപ്പോള്‍ കുട്ടികള്‍ ഈ വിധം ജീവിക്കാന്‍ പഠിച്ച് കഴിഞ്ഞു. സംസാരിക്കാനും സാധിക്കുന്നുണ്ട്. ഇവര്‍ ഒരുമിച്ച് നടക്കുന്നതാണ് ഇനിയുള്ള സ്വപ്നം, ചെല്‍സി കൂട്ടിച്ചേര്‍ത്തു. 

തങ്ങളുടെ സവിശേഷ അവസ്ഥ മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് പ്രായമായിട്ടില്ലാത്തതിനാല്‍ ഇതുമായി താരതമ്യപ്പെട്ട് ജീവിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. കുഞ്ഞുങ്ങള്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അമ്മ ചൂണ്ടിക്കാണിക്കുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.