CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 31 Minutes 41 Seconds Ago
Breaking Now

ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പില്‍ സ്ഥിരീകരണവുമായി ഫോറന്‍സിക് റിപ്പോര്‍ട്ട്

ലാപ് ടോപ്പും ടാബ് ലെറ്റും പരിശോധിക്കുന്നതിന്റെ ഫലം കൂടി വരാനുണ്ട് .

മദ്രാസ് ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാ കുറിപ്പ് സ്ഥിരീകരിച്ച് ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണിലെ കുറിപ്പ് മരിക്കുന്നതിന് തൊട്ടു മുമ്പ് ഫാത്തിമ എഴുതിയതാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. അതിനിടെ അന്വേഷണം എന്തുകൊണ്ട് ക്രൈംബ്രാഞ്ച് സിഐഡി വിഭാഗത്തിന് കൈമാറുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് ഫാത്തിമയുടെ മൊബൈല്‍, ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഫോറന്‍സിക് വിഭാഗം തുറന്നു പരിശോധിച്ചത്. ഇതിന്റെ ഫലമാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കോടതി ഇത് അന്വേഷണ സംഘത്തിന് കൈമാറും. തന്റെ മരണത്തിന് ഉത്തരവാദി സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകനാണെന്ന കുറിപ്പ് മൊബൈല്‍ ഫോണിന്റെ സ്‌ക്രീന്‍ സേവര്‍ ആയാണ് ഫാത്തിമ വച്ചിരുന്നത്. മരിക്കുന്നതിന് തൊട്ടു മുമ്പാണ് ഇത് എഴുതിയത്. കൂടാതെ മരണത്തിന് ഷെഹ്‌സാന്‍ ഇതില്‍ എഡിറ്റിങ് നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനി ലാപ് ടോപ്പും ടാബ് ലെറ്റും പരിശോധിക്കുന്നതിന്റെ ഫലം കൂടി വരാനുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.