CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 20 Minutes 36 Seconds Ago
Breaking Now

മമ്മൂക്കയ്‌ക്കൊപ്പം ഹോട്ട്, ലാലേട്ടനൊപ്പം കൂള്‍ ; ടിനി ടോം പറയുന്നു

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് രചനയും സംവിധാനവും നിര്‍വഹിച്ച 'ബിഗ് ബ്രദറില്‍ ടിനിടോമും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെയും കഥാപാത്രത്തെയും കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ടിനി ടോം. ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നത്. എന്റെ തറവാടിനടുത്താണ് സിദ്ദിഖ്ക്കയുടെ വീട്, കാണുമ്പോഴൊക്കെ ഞാന്‍ സിനിമയിലേക്ക് ചാന്‍സ് ചോദിക്കും. 'അവസരംവന്നാല്‍ വിളിച്ചുതരാം' എന്ന് അദ്ദേഹം ഉറപ്പുതന്നു. ഇപ്പോഴാണ് അവസരം കിട്ടിയത്.

ആക്ഷനും ഹ്യൂമറും ചേര്‍ന്ന രസകരമായ ചിത്രമായിരിക്കുമത്. ഫൈറ്റ് മാസ്റ്റര്‍ സുപ്രീം സുന്ദര്‍, സെല്‍വി എന്നീ രണ്ട് ഫൈറ്റ് കോറിയോഗ്രാഫര്‍മാരാണ് സംഘട്ടനമൊരുക്കുന്നത്. മോഹന്‍ലാലിനൊപ്പം സ്പിരിറ്റ്, ഒന്നാമന്‍, ഡ്രാമ എന്നീ ചിത്രങ്ങളില്‍ ഞാന്‍ അതിനുമുമ്പ് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, ഒരു ചിത്രത്തില്‍ മുഴുനീള കഥാപാത്രമായെത്തുന്നത് ആദ്യമായാണ്.

മമ്മൂട്ടിയുടെകൂടെ അഭിനയിക്കുമ്പോള്‍ ഭയന്ന് ശരീരം ചൂടാകാറുണ്ട്. എന്നാല്‍, മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ നല്ല തണുപ്പാണെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.