CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 10 Minutes 35 Seconds Ago
Breaking Now

പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ്‌സുപ്രീം കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും

മതത്തിന്റെ പേരില്‍ മുസ്ലീം മത വിഭാഗങ്ങളെ പൗരത്വ ഭേദഗതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. മുസ്ലീം ലീഗിലെ നാല് എംപിമാര്‍ കക്ഷികളായാണ് ഹര്‍ജി നല്‍കുന്നത്. പി കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുള്‍ വഹാബ്, നവാസ് കാനി എന്നീ പാര്‍ലമെന്റ് അംഗങ്ങളാണ് ഹര്‍ജി സമര്‍പ്പിക്കുക. വ്യാഴാഴ്ച രാവിലെ സുപ്രീം കോടതിയില്‍ ആദ്യത്തെ ഹര്‍ജിയായി റിട്ട് ഹര്‍ജി ഫയല്‍ മുസ്ലീം ലീഗ് ഒരുങ്ങുന്നത്.

മതത്തിന്റെ പേരില്‍ മുസ്ലീം മത വിഭാഗങ്ങളെ പൗരത്വ ഭേദഗതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ല് ഭരണ ഘടനയുടെ അുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. മറ്റ് മത വിഭാഗങ്ങള്‍ക്ക് നല്‍കുന്ന അവകാശം മുസ്ലീങ്ങള്‍ക്ക് നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.