CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 52 Minutes 18 Seconds Ago
Breaking Now

ഇറാഖില്‍ യുഎസ്‌ സൈനീക കേന്ദ്രത്തിന് സമീപം വീണ്ടും റോക്കറ്റാക്രമണം

ആളപയാമുണ്ടായിട്ടില്ലെന്ന് ഇറാഖ് സൈന്യം അറിയിച്ചു.

ഇറാഖില്‍ യുഎസ് സൈനീക കേന്ദ്രത്തിന് സമീപം വീണ്ടും റോക്കറ്റ് ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. വടക്കന്‍ ബാഗ്ദാദിലെ താജി സൈനിക കേന്ദ്രത്തിന് സമീപം ചൊവ്വാഴ്ച വൈകുന്നേരമാണ് റോക്കറ്റുകള്‍ പതിച്ചത്. ആളപയാമുണ്ടായിട്ടില്ലെന്ന് ഇറാഖ് സൈന്യം അറിയിച്ചു.

അഞ്ച് കത്യുഷ റോക്കറ്റുകളാണ് പതിച്ചതെന്ന് അറബ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം ആക്രമണത്തോട് പ്രതികരിക്കാന്‍ ഇറാന്‍ തയ്യാറായിട്ടില്ല. വൈറ്റ് ഹൗസും പ്രതികരിച്ചിട്ടില്ല. 

ഇറാന്‍ സൈനീക മേധാവി ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതില്‍ പ്രതികാരമായി ഇറാഖിലെ അമേരിക്കന്‍ സൈനീക കേന്ദ്രത്തില്‍ കഴിഞ്ഞാഴ്ച ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.