CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 35 Minutes 24 Seconds Ago
Breaking Now

റോഡില്‍ രൂപപ്പെട്ട കുഴിയിലേക്ക് ബസ് മറിഞ്ഞു ; ആറു മരണം ; 10 പേരെ കാണാതായി ; ഞെട്ടി ഏവരും

ബസ് സ്‌റ്റോപ്പില്‍ നിന്ന് ആളുകള്‍ ബസിലേക്ക് കയറുന്നതിനിടെ ബസ് കുഴുയുലേക്ക് വീഴുകയായിരുന്നു.

ചൈനയില്‍ ബസ് റോഡില്‍ രൂപപ്പെട്ട കുഴിയിലേക്ക് മറിഞ്ഞ് ആറു പേര്‍ മരിച്ചു. പത്തു പേരെ കാണാതായി. 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും ചൈനീസ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

കിങ്ഹായ് പ്രവിശ്യയുടെ തലസ്ഥാനമായ സൈനിങ്ങില്‍ തിങ്കളാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. ബസ് സ്‌റ്റോപ്പില്‍ നിന്ന് ആളുകള്‍ ബസിലേക്ക് കയറുന്നതിനിടെ ബസ് കുഴുയുലേക്ക് വീഴുകയായിരുന്നു. ബസ് പകുതി ഭാഗം ഉയര്‍ന്നു നില്‍ക്കുന്നതും കാണാം.

ചൈനയില്‍ 2016ലും സമാന സംഭവമുണ്ടായിരുന്നു. മധ്യ ഹെനാന്‍ പ്രവിശ്യയില്‍ നടന്ന സംഭവത്തില്‍ മൂന്നു പേര്‍ കുഴിയില്‍ വീണിരുന്നു. അന്വേഷണത്തില്‍ മഴയെ തുടര്‍ന്ന് റോഡിനടിയില്‍ കുഴിച്ചിട്ട ജലപെപ്പുകള്‍ തകര്‍ന്നതാണ് കുഴി രൂപപ്പെടാന്‍ കാരണമായതെന്ന് കണ്ടെത്തി.




കൂടുതല്‍വാര്‍ത്തകള്‍.