CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 35 Seconds Ago
Breaking Now

പുതിയ അധ്യായം കുറിയ്ക്കാന്‍ ഇനി ' 8 ദിനങ്ങള്‍'; ബ്രക്‌സിറ്റ് വിത്‌ഡ്രോവല്‍ ബില്‍ പാര്‍ലമെന്റ് പാസാക്കി; ഹൗസ് ഓഫ് ലോര്‍ഡ്‌സ് കടന്ന ബില്‍ നിയമമാകാന്‍ ഇനി രാജ്ഞിയുടെ അനുമതി ബാക്കി

മൂന്ന് വര്‍ഷക്കാലമായി ബ്രിട്ടീഷ് ജനത തമ്മിലടിച്ച ബ്രക്‌സിറ്റ് പോരാട്ടങ്ങള്‍ക്ക് ഇതോടെ അന്ത്യമാകുമെന്നാണ് കരുതുന്നത്

ഒടുവില്‍ ബ്രക്‌സിറ്റ് വിത്‌ഡ്രോവല്‍ ബില്‍ പാര്‍ലമെന്റ് കടന്നു. ഇനി രാജ്ഞിയുടെ ഒപ്പുചാര്‍ത്തല്‍ മാത്രമാണ് ഔദ്യോഗികമായി ബാക്കിയുള്ളത്. പുതിയ സ്വാതന്ത്ര്യത്തിന്റെ എല്ലാ അതിര്‍വരമ്പുകളിലേക്കും എത്തിച്ചേരാനുള്ള വഴിയൊരുക്കലാണ് ഇതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സിലും പാസായതോടെ ജനുവരി 31ന് ബ്രിട്ടന്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയന്‍ പിന്‍മാറ്റം പ്രഖ്യാപിക്കുമെന്ന് ഉറപ്പായി. ദേശീയ തലത്തില്‍ മുറിവുണക്കാനും, ഐക്യം രൂപീകരിക്കാനുമാണ് ബോറിസ് ജോണ്‍സണ്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ആവശ്യപ്പെടുകയെന്നാണ് റിപ്പോര്‍ട്ട്. 

ബ്രിട്ടീഷ് ജനത വോട്ട് ചെയ്ത് നേടിയ പരമാവധി സ്വാതന്ത്ര്യം വ്യാപാരത്തിലും, ഇമിഗ്രേഷനിലും, മീന്‍പിടുത്തത്തിലും ഉള്‍പ്പെടെ ലഭ്യമാക്കാന്‍ യുകെയുടെ പിന്‍വാങ്ങല്‍ സാധ്യമാക്കുമെന്ന് ബോറിസ് പ്രഖ്യാപിക്കും. പിന്‍വാങ്ങല്‍ ദിനത്തില്‍ നോര്‍ത്തില്‍ ക്യാബിനറ്റ് യോഗം ചേരുന്ന പ്രധാനമന്ത്രി നം.10ലേക്ക് മടങ്ങിയ ശേഷം വൈകുന്നേരം ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. 

ബ്രക്‌സിറ്റ് ബില്ലിലെ അവസാന പ്രതിസന്ധമായിരുന്ന ഹൗസ് ഓഫ് ലോര്‍ഡ്‌സ് ബില്ലിന് അംഗീകാരം നല്‍കിയതോടെയാണ് ഇത് രാജകീയ അംഗീകാരത്തിനായി സമര്‍പ്പിക്കും. അടുത്ത ആഴ്ച യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകാരവും നേടണം. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായമാണ് കുറിയ്ക്കുകയെന്ന് പ്രധനാമന്ത്രി വ്യക്തമാക്കും. 

മൂന്ന് വര്‍ഷക്കാലമായി ബ്രിട്ടീഷ് ജനത തമ്മിലടിച്ച ബ്രക്‌സിറ്റ് പോരാട്ടങ്ങള്‍ക്ക് ഇതോടെ അന്ത്യമാകുമെന്നാണ് കരുതുന്നത്. രാജ്യത്തെ എന്‍എച്ച്എസും, ഇമിഗ്രേഷനും ഉള്‍പ്പെടെയുള്ള വിഷയങ്ങളിലേക്ക് ശ്രദ്ധിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഇതുവഴി സാധിക്കും. ഇതിന്റെ പേരില്‍ തന്നെയാണ് ബ്രിട്ടീഷ് ജനത ബ്രക്‌സിറ്റ് നടത്താന്‍ വിധിയെഴുതിയത്. ബ്രക്‌സിറ്റ് നടപ്പാക്കുന്നതിന് പിന്നാലെ പുതിയ ഇമിഗ്രേഷന്‍ സിസ്റ്റം നിലവില്‍ വരുമെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.