CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 54 Minutes 8 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ യുകെയ്ക്ക് സംഭാവന ചെയ്ത മികച്ച ഗായകര്‍ ചേര്‍ന്ന് ഒരുക്കിയ ഇളയരാജ മ്യൂസിക് നൈറ്റ് ഗാന ആസ്വാദകര്‍ക്ക് മികച്ച സംഗീത വിരുന്നായി

ഗാനങ്ങള്‍ ആസ്വദിക്കാത്തവര്‍ ഉണ്ടാകില്ല. പ്രത്യേകിച്ച് ഒരുപിടി നല്ല ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഇളയരാജ മ്യൂസിക് നൈറ്റ് ആസ്വാദകരുടെ ഹൃദയം കീഴടക്കി.

മലയാളം തമിഴ് ഗാനങ്ങള്‍ കോര്‍ത്തിണക്കി ഹൃദ്യമായി അവതരിപ്പിച്ചപ്പോള്‍ നല്ലൊരു സായാഹ്നമാണ് കാണികള്‍ക്ക് സ്വന്തമായത്. ബ്രിസ്‌റ്റോളിലെ മികച്ച ഗായകർ ചേര്‍ന്ന് മനസില്‍ എന്നും താലോലിക്കുന്ന മികച്ച ഗാനങ്ങളാണ് പരിപാടിയില്‍ ആലപിച്ചത്. 

ഇളയരാജ 75ന്റെ പ്രധാന ഗായകന്‍ ബ്രിസ്റ്റോളിലെ സണ്ണി സാറായിരുന്നു. യുക്മ സ്റ്റാര്‍ സിങ്ങര്‍ ജഡ്ജായിരുന്ന സണ്ണിസാര്‍ ഉള്‍പ്പെടെ പ്രമുഖ ഗായകരാണ് വേദിയിലെത്തിയത്.

പ്രോഗ്രാം കോര്‍ഡിനേറ്ററും കണ്‍സപ്റ്റും സന്ദീപ് കുമാറിന്റെതാണ്. പ്രധാന ഗായകരായി പ്രമോദ് പിള്ള, അനു ചന്ദ്ര, പവിത്ര, ഹരീഷ് വാര്യര്‍, പ്രസന്ന രാമരത്‌നം, സഞ്ജീവ് സേതുമാധവന്‍, എന്നിവരാണ്  ഗാനങ്ങള്‍ ആലപിച്ചത്.

അല്‍മോണ്ട്‌സ്ബറിയിലെ അല്‍മോണ്ട് ക്രിയേറ്റിവ് ഹാളില്‍ വച്ചാണ് പരിപാടി നടന്നത്. ഹൃദ്യമായ ആസ്വാദ്യകരമായ കുറേ ഗാനങ്ങള്‍ വീണ്ടും ആസ്വദിക്കാന്‍ പറ്റിയ സന്തോഷത്തിലാണ് ഏവരും പരിപാടി കണ്ട് മടങ്ങിയത്.




കൂടുതല്‍വാര്‍ത്തകള്‍.