CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 28 Seconds Ago
Breaking Now

പിതൃ സഹോദരി ഇപ്പോഴും ജീവനോടെയുണ്ട് ; കിമ്മിനൊപ്പം ആറു വര്‍ഷത്തിന് ശേഷം പൊതു വേദിയില്‍

കിമ്മിന്റെ പിതാവ് കിം ജോംങ് രണ്ടാമന്റെ ഏക സഹോദരിയാണ് കിം ക്യോഗ് ഹുയി.

ഉത്തരകൊറിയന്‍ നേതാവ് കിം ജോംങ് ഉന്നിന്റെ പിതൃ സഹോദരി കിം ക്യോംഗ് ഹുയി ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പൊതു വേദിയിലെത്തി. ഇവര്‍ പ്യോംഗ്യാംഗിലെ തിയറ്ററില്‍ നടന്ന ചാന്ദ്ര പുതുവര്‍ഷ പരിപാടികള്‍ വീക്ഷിക്കുന്ന ചിത്രം ഉത്തര കൊറിയ പുറത്തുവിട്ടു. കിമ്മിനും ഭാര്യ റി സോള്‍ ജൂവിനും ഒപ്പമിരുന്നാണ് കിം പരിപാടി വീക്ഷിക്കുന്നത്.

കിമ്മിന്റെ പിതാവ് കിം ജോംങ് രണ്ടാമന്റെ ഏക സഹോദരിയാണ് കിം ക്യോഗ് ഹുയി. കിം ജോങ് രണ്ടാമന്‍ മരിച്ച ശേഷം 2011 ലാണ് കിം ജോംഗ് ഉന്‍ അധികാരത്തിലേറിയത്. 2013 ഡിസംബറില്‍ ചാര പ്രവര്‍ത്തനം ആരോോപിച്ച് കിം ക്യോംഗിന്റെ ഭര്‍ത്താവ് ജംഗ് സോംഗിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതിനിടെയാണ് കിം ക്യോംഗിനെയും വധിച്ചെന്ന അഭ്യൂഹമുണ്ടായത്. പുതിയ ചിത്രം വന്നതോടെ ആ വാര്‍ത്ത അസ്ഥാനത്തായിരിക്കുകയാണ് .




കൂടുതല്‍വാര്‍ത്തകള്‍.