CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 31 Minutes 38 Seconds Ago
Breaking Now

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രമേയം പാസാക്കി ബംഗാളും

ബിജെപിക്കാര്‍ കൂടുതലും പാകിസ്ഥാനെക്കുറിച്ചാണ് പറയുന്നതെന്നും ഇന്ത്യയെക്കുറിച്ച് വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമാണ് പറയുന്നതെന്നും മമത പറഞ്ഞു

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി മമതാ ബാനര്‍ജിയുടെ പശ്ചിമ ബംഗാള്‍ സര്‍ക്കാരും. ഇവിടെ ബംഗാളില്‍ തങ്ങള്‍ സിഎഎയോ എന്‍ആര്‍സിയോ എന്‍പിആറോ നടപ്പാക്കാന്‍ സമ്മതിക്കില്ല. ഇന്ന്, ജനങ്ങള്‍ രാജ്യത്തിന് പുറത്തുപോകേണ്ടി വരുമോ എന്നോര്‍ത്ത് ഭയപ്പെടുന്നു. തങ്ങളുടെ പക്കലുള്ള എല്ലാ രേഖകളും ശേഖരിച്ചുകൊണ്ടിരിക്കകയാണെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് മമത ബാനര്‍ജി പറഞ്ഞു.

ബിജെപിക്കാര്‍ കൂടുതലും പാകിസ്ഥാനെക്കുറിച്ചാണ് പറയുന്നതെന്നും ഇന്ത്യയെക്കുറിച്ച് വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമാണ് പറയുന്നതെന്നും മമത പറഞ്ഞു. ഇതോടെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വിവാദ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ നാലാമത്തെ സംസ്ഥാനമാകും പശ്ചിമ ബംഗാള്‍. കേരളം, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഇതിന് മുന്‍പ് സമാനമായ പ്രമേയം പാസാക്കിയതത്. ഇതിന് പിന്നാലെ കേരളം കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുകയും ചെയതിട്ടുണ്ട്.

മഹാരാഷ്ട്രയും തെലങ്കാനയും സമാനമായി സിഎഎയെ എതിര്‍ത്ത് പ്രമേയം കൊണ്ടുവരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കഴി!ഞ്ഞ ദിവസം എംഎന്‍എസ് സിഎഎയെ പിന്തുണച്ച് നിലപാട് കടുപ്പിച്ചതോടെ തങ്ങളുടെ വോട്ട് ബാങ്ക് നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ശിവസേന.

 




കൂടുതല്‍വാര്‍ത്തകള്‍.