CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 16 Minutes 48 Seconds Ago
Breaking Now

ഇറാന്‍ വിഷയത്തില്‍ ട്രംപിന് തിരിച്ചടി ; യുദ്ധ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന പ്രമേയം സെനറ്റ് പാസാക്കി

സെനറ്റിലെ എട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.

ഇറാന്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ട്രംപിന്റെ യുദ്ധ അധികാരങ്ങള്‍ വെട്ടികുറക്കുന്ന പ്രമേയം യു.എസ് ഉപരിസഭയായ സെനറ്റ് പാസാക്കി. 45നെതിരെ 55 വോട്ടുകള്‍ക്ക് ആണ് പ്രമേയം പാസായത്.

സെനറ്റിലെ എട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ലാമര്‍ അലക്‌സാണ്ടര്‍, ടോഡ് യങ്, മൈക് ലീ, ലിസ മര്‍കോവിസ്‌കി, സൂസന്‍ കോളിന്‍സ്, റാന്‍ഡ് പോള്‍, ബില്‍ കാസിഡി, ജെറി മോറന്‍ എന്നിവരാണ് പിന്തുണച്ച അംഗങ്ങള്‍.

ഇറാനെതിരെ നിയമവിരുദ്ധ യുദ്ധം തടയുന്നതാണ് പ്രമേയം. യുദ്ധത്തിന് സൈന്യത്തെ വിന്യസിക്കുന്നതും പ്രമേയത്തില്‍ വിലക്കുന്നുണ്ട്. നേരത്തെ, അമേരിക്കന്‍ പ്രസിഡന്റിന്റെ സൈനികാധികാരങ്ങള്‍ വെട്ടികുറക്കുന്ന പ്രമേ!യം ജനപ്രതിനിധി സഭയായ കോണ്‍ഗ്രസ് പാസാക്കിയിരുന്നു.

ആക്രമണത്തിന്റെ സാഹചര്യത്തില്‍ മാത്രമേ അമേരിക്കന്‍ പ്രസിഡന്റിന് അനുമതിയില്ലാതെ തിരുമാനങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കൂ.

 




കൂടുതല്‍വാര്‍ത്തകള്‍.