CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 51 Minutes 49 Seconds Ago
Breaking Now

പാകിസ്ഥാനിലെ അമുസ്ലീങ്ങളായ പൗരന്മാര്‍ക്കെതിരെ അക്രമം നടത്തിയാല്‍ കര്‍ശന നടപടി ; ഇമ്രാന്‍ഖാന്‍

ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളില്‍ ലോക ജനത പ്രതികരിക്കണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പാകിസ്ഥാനില്‍ അമുസ്‌ലിങ്ങളായ പൗരന്മാര്‍ക്കോ ആരാധനാലയങ്ങള്‍ക്കോ എതിരെ അതിക്രമം നടത്തിയാല്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ന്യൂനപക്ഷങ്ങള്‍ രാജ്യത്തെ തുല്യ പൗരന്മാരാണന്ന് പറഞ്ഞ ഇമ്രാന്‍ ഖാന്‍ ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്ന അക്രമങ്ങളെ അപലപിക്കുകയും ചെയ്തു.

ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളില്‍ ലോക ജനത പ്രതികരിക്കണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയിലെ 20 കോടി മുസ്‌ലിങ്ങളെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വെറുപ്പിന്റെ വംശീയ പ്രത്യയ ശാസ്ത്രം മേല്‍കൈ നേടിയാല്‍ അത് രക്തച്ചൊരിച്ചിലിലേക്ക് നയിക്കുമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.