CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 17 Seconds Ago
Breaking Now

ഇറ്റലിയെ പിന്നിലാക്കി ദുരന്തത്തില്‍ കുതിക്കാന്‍ ലണ്ടനും, മാഡ്രിഡും; ഇവരെയും കടത്തിവെട്ടി ന്യൂയോര്‍ക്കിലെ മരണസംഖ്യ; നഗരങ്ങള്‍ ശവപ്പറമ്പായി കുതിക്കുന്നത് രാജ്യങ്ങളെ ഞെട്ടിക്കുന്നു

യുഎസ് ഈ പോക്കില്‍ ചൈനയെ മറികടക്കുമെന്ന് ആരോഗ്യ വകുപ്പ്

കൊറോണാവൈറസ് പകര്‍ച്ചവ്യാധി ദുരന്തം വിതച്ച ഇറ്റലിയിലെ ലൊംബാര്‍ഡി നഗരത്തെ മറികടക്കാന്‍ ഉറപ്പിച്ച് നീങ്ങുകയാണ് ലണ്ടനും, സ്പാനിഷ് നഗരമായ മാഡ്രിഡും. അതേസമയം ഇവരെയെല്ലാം വെട്ടിനിരത്തിയാണ് ന്യൂയോര്‍ക്കിലെ മരണനിരക്കുകള്‍. ഈ നഗരങ്ങള്‍ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളിലെ ശരാശരി മരണനിരക്ക് പോലും മറികടന്നാണ് ചില നഗരങ്ങളുടെ മരണസംഖ്യ മുന്നേറുന്നതെന്നത് ഞെട്ടിക്കുന്ന അവസ്ഥയാണ് സൃഷ്ടിക്കുന്നത്. 

ലണ്ടനില്‍ മരണസംഖ്യ ഓരോ രണ്ട് ദിവസത്തിലും ഇരട്ടിയായി ഉയരുകയാണ്. ബ്രിട്ടന്‍ അപ്പാടെയുള്ള ശരാശരിയേക്കാള്‍ വേഗതയിലാണ് ഈ മരണക്കുതിപ്പ്! മഹാമാരി പടരുമ്പോള്‍ ഇതില്‍ വരുന്ന മനുഷ്യനഷ്ടം ആഗോള തലത്തില്‍ ഉയരുകയാണ്. 415,000 പേരിലേക്കാണ് ഇന്‍ഫെക്ഷന്‍ കുതിച്ചിരിക്കുന്നത്. 18,000-ലേറെ പേരാണ് മരണത്തിന് കീഴടങ്ങിയത്. ചൈനയിലെ വുഹാനെ മറികടന്നാണ് ഇറ്റലിയിലെ ലൊംബാര്‍ഡി ദുരിതഭൂമിയെന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ഇറ്റലിയില്‍ ഇതിനകം 6820 പേരാണ് ഇന്‍ഫെക്ഷന്‍ ബാധിച്ച് മരിച്ചത്. 

അതേസമയം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചും ആളുകളെ വീടുകളില്‍ നിന്ന് പുറത്തിറക്കാതെയുമുള്ള നടപടികള്‍ ഫലം കണ്ടുതുടങ്ങിയെന്നാണ് മരണനിരക്കിലെ ചെറിയ കുറവ് പ്രതീക്ഷ നല്‍കുന്നത്. വൈറസ് വ്യാപിക്കുന്ന കണക്കുകള്‍ അനുസരിച്ച് ഇറ്റലി കരകയറുമ്പോള്‍ അടുത്ത ലക്ഷ്യകേന്ദ്രങ്ങളായി ലണ്ടനും, മാഡ്രിഡും മാറുമെന്നാണ് പ്രവചനം. ഓരോ രണ്ട് ദിവസത്തിലും മരണസംഖ്യ ഇരട്ടിയായി ഉയരുന്നതാണ് ഇതിന് കാരണം. ഇംഗ്ലണ്ടില്‍ ഒരു രാത്രി കഴിഞ്ഞ് നേരം പുലരുമ്പോള്‍ 87 പേരാണ് പുതുതായി മരിച്ചത്. 

ഇതിനിടെ കൊറോണാവൈറസ് മൂലം രാജ്യത്ത് 2700 പേര്‍ മരിച്ച സ്‌പെയിന്‍ നാറ്റോയോട് മാനുഷിക സഹായം അഭ്യര്‍ത്ഥിച്ച് കഴിഞ്ഞു. ഇന്‍ഫെക്ഷന്‍ ഇവിടെ 40,000-ലേക്ക് കുതിക്കുകയാണ്, മാഡ്രിഡ് മേഖലയാണ് ഇന്‍ഫെക്ഷനുകളുടെ തിരിച്ചടി ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയത്. 12,352 പേര്‍ക്കാണ് ഇവിടെ മാത്രം ഇന്‍ഫെക്ഷന്‍ ബാധിച്ചിരിക്കുന്നത്. കൂടാതെ മരണസംഖ്യയിലെ 57 ശതമാനം പേര്‍, ഏകദേശം 1535 മരണങ്ങളും മാഡ്രിഡില്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. 

അതേസമയം യുഎസില്‍ മരണങ്ങളുടെ വേഗത കുറവാണെങ്കിലും ന്യൂയോര്‍ക്കിലെ കുതിപ്പ് ഒരു ഘട്ടത്തില്‍ മാഡ്രിഡിനെ കടത്തിവെട്ടാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. യുഎസ് ഈ പോക്കില്‍ ചൈനയെ മറികടക്കുമെന്ന് ആരോഗ്യ വകുപ്പ് തന്നെ വ്യക്തമാക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.