CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 3 Minutes 49 Seconds Ago
Breaking Now

ഈ രോഗ കാലത്ത് വര്‍ഗീയ വിളവെടുപ്പിന് ആരും തുനിയേണ്ട ; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ഡല്‍ഹി നിസാമുദീനിലെ തബ്ലീഗ് ജമാ അത്തില്‍ പങ്കെടുത്തവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നടക്കുന്ന വര്‍ഗീയ പ്രചരണങ്ങള്‍ക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചിലര്‍ അസഹിഷ്ണതയോടെയുള്ള പ്രചരണം അഴിച്ചുവിടുന്നുണ്ടെന്നും ഈ രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പിന് ആരും തുനിഞ്ഞിറങ്ങേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി നിസാമുദീനിലെ തബ്ലീഗ് ജമാ അത്തില്‍ പങ്കെടുത്തവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നടക്കുന്ന വര്‍ഗീയ പ്രചരണങ്ങള്‍ക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

തബ്ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്ത 60 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇക്കാര്യത്തില്‍ ഭയപ്പെടേണ്ടതില്ല. ഈ സമ്മേളനത്തെ കുറിച്ചും പങ്കെടുത്തവരെ കുറിച്ചും മതത്തെ കുറിച്ചും അസഹിഷ്ണുതയോടെയുള്ള പ്രചരണം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി നടക്കുന്നു. ഈ രോഗകാലത്ത് വിളവെടുപ്പ് നടത്താന്‍ ആരും ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.