CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 41 Minutes 44 Seconds Ago
Breaking Now

ഒറ്റ ദിവസം , ന്യൂയോര്‍ക്കില്‍ മാത്രം മരിച്ചത് 562 പേര്‍ ; ഫ്യൂണറല്‍ ഹോമുകള്‍ മൃതദേഹം കൊണ്ട് നിറഞ്ഞു

കൂട്ടമരണം സംസ്‌കാര ചടങ്ങുകളില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

കൊറോണ വ്യാപിക്കവേ ന്യൂയോര്‍ക്കില്‍ മാത്രം ഒറ്റ ദിവസം മരിച്ചത് 562 പേര്‍. ഇതോടെ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഏകദേശം മൂവായിരമായി. വെന്റിലേറ്ററും കിടക്കകളും ലഭ്യമല്ലാത്ത അവസ്ഥയില്‍ കടുത്ത ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ പറയുന്നു.

സെപ്തംബര്‍ 11 ലെ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണത്തിന് തുല്യമായി ന്യൂയോര്‍ക്കിലെ മാത്രം മരണം. വൈറസിന്റെ മോശമായ ആക്രമണത്തെ അഭിമുഖീകരിക്കാന്‍ തങ്ങള്‍ തയ്യാറായി കഴിഞ്ഞെന്ന് ന്യൂയോര്‍ക്ക് േേമയര്‍ ബില്‍ ദേ ബ്ലാസിയോ പറഞ്ഞു. 

അടുത്ത ആഴ്ചയ്ക്കുള്ളില്‍ കുറഞ്ഞത് മൂവായിരം വെന്റിലേറെങ്കിലും ആവശ്യമുണ്ട്. അമേരിക്കന്‍ സൈന്യത്തിലെ വിദഗ്ധ സംഘത്തെ ന്യൂയോര്‍ക്കില്‍ വിന്യസിക്കണമെന്നും മേയര്‍ പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടു.

കൂട്ടമരണം സംസ്‌കാര ചടങ്ങുകളില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. രോഗം പകരുമെന്ന ഭയം ഫ്യൂഡറല്‍ ഹോമിലെ ജീവനക്കാരെ ബാധിച്ചുകഴിഞ്ഞു. മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് പലയിടത്തും.

അമേരിക്കയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 258214 ആയി. രണ്ടാം സ്ഥാനത്ത് ഇറ്റലിയാണ്. 119827 പേര്‍ക്കാണ് ഇറ്റലിയില്‍ രോഗം ബാധിച്ചത്. ഏറ്റവുമധികം ആളുകള്‍ മരിച്ചത് ഇറ്റലിയിലാണ്, 14681 പേര്‍. സ്‌പെയ്ന്‍ (10935), അമേരിക്ക (6605), ഫ്രാന്‍സ്( 5398), യുകെ (3611) എന്നീ രാജ്യങ്ങളാണ് മരണ നിരക്കില്‍ ചൈനയേക്കാള്‍ മുന്നിലുള്ളത്.




കൂടുതല്‍വാര്‍ത്തകള്‍.