CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 51 Seconds Ago
Breaking Now

കൊവിഡ് ആശങ്കയ്ക്കിടയിലും മാസ്‌ക് വിവാദം ; ഞാന്‍ മാസ്‌ക് ധരിക്കാന്‍ പോകുന്നില്ല, നിങ്ങളും വേണമെങ്കില്‍ ധരിച്ചാല്‍ മതിയെന്ന് ട്രംപ്

മാസ്‌ക് ധരിക്കില്ലെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ വന്‍ വിവാദമാണ് രാജ്യത്ത് ഉയരുന്നത്

കൊവിഡ് ഭീതിയില്‍ വിറങ്ങലിച്ച് അമേരിക്ക. കഴിഞ്ഞ ദിവസം മാത്രം 1480 പേരാണ് രോഗബാധമൂലം മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 7406 ആയി. ലോകത്ത് തന്നെ കൊവിഡ് ബാധിച്ച് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. കഴിഞ്ഞ ബുധനാഴ്ചയാണ്  ഇതിന് മുമ്പ് ഒരു ദിവസം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.  അന്ന് മാത്രം മരിച്ചത് 946 പേരാണ്. അമേരിക്കയില്‍ നിയന്ത്രണാതീതമായി മരണസംഖ്യ കുത്തനെ കൂടുന്നു എന്നതിന്റെ സൂചനയാണിത്. 2,73,880 കേസുകളാണ് ഏറ്റവുമൊടുവില്‍ അമേരിക്കയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ന്യൂയോര്‍ക്കിലാണ് രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുന്നത്.  ഒരു ദിവസം കൊണ്ട് പുതുതായി സ്ഥിരീകരിച്ചത് 6582 പുതിയ കൊവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. 56,289 കൊവിഡ് രോഗബാധിതരാണ് ഇവിടെയുള്ളത്. 1867 പേരാണ് ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്ക് ഇന്ന് ആശുപത്രിയാണ്. ഇവിടെ സ്ഥാപിച്ച താല്‍ക്കാലിക ആശുപത്രിയില്‍ അടുത്ത രണ്ട് ദിവസത്തിനകം ആളുകള്‍ നിറയുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍.

വൃദ്ധരെ മാത്രമേ അസുഖം ബാധിക്കൂ എന്ന വിശ്വാസമായിരുന്നു ആദ്യം വൈദ്യലോകത്തിനുണ്ടായിരുന്നതെങ്കില്‍ അത് പാടേ മാറ്റുന്നതായിരുന്നു അമേരിക്കയിലും മറ്റ് വികസനരാജ്യങ്ങളിലും കൊച്ചുകുഞ്ഞുങ്ങള്‍ക്ക് പോലും രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നുണ്ട്.

അതിനിടെ മാസ്‌ക് ധരിക്കില്ലെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍  വന്‍ വിവാദമാണ് രാജ്യത്ത് ഉയരുന്നത്. സിഡിസി(സെന്റര്‍ ഓഫ് ഡിസീസ് കണ്‍ട്രോള്‍) എന്ന അമേരിക്കന്‍ ആരോഗ്യ ഏജന്‍സി ജനങ്ങളോട് മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ചതില്‍ 'voluntarily' (സ്വയംസന്നദ്ധമായി) എന്ന വാക്ക് എടുത്തു പറഞ്ഞ ട്രംപ് ആവര്‍ത്തിച്ചത് 'നിങ്ങള്‍ വേണമെങ്കില്‍ മാസ്‌ക്' ധരിച്ചാല്‍ മതി എന്നാണ്. താന്‍ തീര്‍ച്ചയായും മാസ്‌ക് ധരിക്കാന്‍ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു.

'ലോകരാജ്യങ്ങളിലെ വലിയ നേതാക്കളെ, രാജാക്കന്‍മാരെ, റാണിമാരെ ഒക്കെ കാണുമ്പോള്‍ ഞാന്‍ മാസ്‌ക് ധരിക്കാനോ? എനിക്ക് എന്നെത്തന്നെ അങ്ങനെ കാണാനാകുന്നതേയില്ല, ഞാന്‍ മാസ്‌ക് ധരിക്കാന്‍ പോകുന്നില്ല, നിങ്ങളും വേണമെങ്കില്‍ ധരിച്ചാല്‍ മതി' ട്രംപ്.

 




കൂടുതല്‍വാര്‍ത്തകള്‍.