CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 7 Minutes 54 Seconds Ago
Breaking Now

കോവിഡ് 19 രോഗികളെ ചികിത്സിക്കാന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ച് ട്രംപ്

മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍. ഈ മരുന്ന് കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു.

കോവിഡ് 19 രോഗികളെ ചികിത്സിക്കാന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍. ഈ മരുന്ന് കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു.

അമേരിക്കയ്ക്ക് വേണ്ടി വിലക്കില്‍ ഇളവ് ചെയ്യണമെന്ന് ഡൊണാള്‍ഡ് ട്രംപ് മോദിയോട് ടെലിഫോണ്‍ സംഭാഷണത്തിലൂടെ അഭ്യര്‍ത്ഥിക്കുകയായിരുന്നു. വൈറ്റ് ഹൗസില്‍ നടന്ന കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ അവലോകന യോഗത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ ഈ മരുന്ന് കഴിക്കാന്‍ താന്‍ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി.

'ഇന്ത്യ ആ മരുന്ന് ധാരാളം ഉത്പാദിപ്പിക്കുന്നു. അവരുടെ കോടിക്കണക്കിന് വരുന്ന ജനങ്ങള്‍ക്ക് മരുന്ന് വളരെയധികം ആവശ്യമാണ്'ട്രംപ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച വിവരം മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊവിഡിനെ തുരത്തുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയെന്നാണ് അദ്ദേഹം ട്വീറ്റില്‍ പറയുന്നത്.

അതേസമയം, ലോകത്താകമാനം കൊവിഡ് വ്യാപിച്ചിരിക്കുകയാണെങ്കിലും അമേരിക്കയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ഇന്നലെമാത്രം അമേരിക്കയില്‍ ആയിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. മരണങ്ങളില്‍ ഭൂരിഭാഗവും ന്യൂയോര്‍ക്കില്‍ നിന്നുള്ളതാണ്. 24 മണിക്കൂറിനുള്ളില്‍ അഞ്ഞൂറിലധികം പേര്‍ മരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.