CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 21 Minutes 21 Seconds Ago
Breaking Now

കോവിഡ് ലോകത്തെ പട്ടിണിയിലേക്ക് തള്ളിവിടും ; മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ തൊഴില്‍ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ലോകം കൊടും പട്ടിണിയിലേക്ക് വീണേക്കാമെന്നാണ് യു എന്‍ മുന്നറിയിപ്പ്.

കോവിഡ് മഹാമാരി ലോകത്തെ കൊടും പട്ടിണിയിലേക്ക് എത്തിക്കും എന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. ഭക്ഷ്യ ഉത്പാദനത്തില്‍ മുന്നില്‍ നിന്ന രാജ്യങ്ങള്‍ ലോക്ക്ഡൗണിലായതും, കയറ്റുമതി നിര്‍ത്തിയതും ആണ് പ്രതിസന്ധി വഴിതുറക്കുക. ദരിദ്ര രാജ്യങ്ങളിലെ 87 ലക്ഷം ആളുകള്‍ക്ക് ഐക്യരാഷ്ട്രസഭ നേരിട്ട് ഭക്ഷ്യ ധാന്യം നല്‍കിയിരുന്നു. ദാരിദ്ര്യം രൂക്ഷമായ ഇവിടങ്ങളില്‍ കോവിഡ് മഹാമാരി വന്നതോടെ ഭക്ഷ്യധാന്യ ശേഖരം ഉറപ്പു വരുത്താന്‍ യുഎന്നിന് കഴിയാതായി. മൂന്ന് മാസത്തേക്ക് ഉള്ള ഭക്ഷ്യ ധാന്യം ഉടന്‍ ശേഖരിച്ചാല്‍ മാത്രമേ പല ദരിദ്ര രാജ്യങ്ങളിലും പട്ടിണി മരണം ഒഴിവാക്കാന്‍ കഴിയൂ എന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഏകദേശം 30 ലക്ഷം മെട്രിക് ടന്‍ ഭക്ഷ്യധാന്യം എങ്കിലും ഈ ഘട്ടത്തില്‍ അടിയന്തരമായി സംഭരിക്കേണ്ടതുണ്ട് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഈ ലക്ഷ്യം ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒട്ടും എളുപ്പമല്ല. ചൈന, വിയറ്റ്‌നാം, കംബോഡിയ. അടക്കം പല രാജ്യങ്ങളും ആഭ്യന്തര ആവശ്യങ്ങള്‍ കണക്കില്‍ എടുത്തു അരി,ഗോതമ്പ് കയറ്റുമതി നിര്‍ത്തി വച്ചിരിക്കുകയാണ്.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ തൊഴില്‍ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ലോകം കൊടും പട്ടിണിയിലേക്ക് വീണേക്കാമെന്നാണ് യു എന്‍ മുന്നറിയിപ്പ്.

 




കൂടുതല്‍വാര്‍ത്തകള്‍.