CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 52 Seconds Ago
Breaking Now

വേണമെങ്കില്‍ ആ ബസുകളില്‍ ബി.ജെ.പിയുടെ സ്റ്റിക്കര്‍ പതിപ്പിച്ചോളൂ, തൊഴിലാളികളെ നാട്ടിലെത്തിച്ചാല്‍ മതി; യോഗിയോട് പ്രിയങ്ക ഗാന്ധി

യു.പി സര്‍ക്കാരിന്റെ ബസുകള്‍ വെറുതെ കിടന്നിട്ടും തൊഴിലാളികള്‍ക്കായി ഓടിച്ചില്ലെന്ന് പ്രിയങ്ക പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളുടെ പലായനത്തില്‍ രാഷ്ട്രീയം കളിക്കരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളെ തിരികെയെത്തിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

ഇതിനായി 1000 ബസുകളും പ്രിയങ്ക വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ബസുകള്‍ ഓടിക്കാന്‍ തിങ്കളാഴ്ച സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് കടുത്ത നിബന്ധനകളുമായി രംഗത്തെത്തിയിരുന്നു. യു.പി സര്‍ക്കാരിന്റെ ബസുകള്‍ വെറുതെ കിടന്നിട്ടും തൊഴിലാളികള്‍ക്കായി ഓടിച്ചില്ലെന്ന് പ്രിയങ്ക പറഞ്ഞു.

'കോണ്‍ഗ്രസ് കൊടുത്ത വാഹനങ്ങളുടെ പട്ടികയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കില്‍ അത് തിരുത്തി നല്‍കുമായിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ അപമാനിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. വേണമെങ്കില്‍ ബസുകളില്‍ ബി.ജെ.പിയുടെ ബാനര്‍ കെട്ടി ഓടിച്ചോളൂ. അങ്ങനെയെങ്കിലും തൊഴിലാളികളെ വീട്ടിലെത്തിച്ചാല്‍ മതി', പ്രിയങ്ക പറഞ്ഞു.

ഫിറ്റ്‌നസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി യു.പി സര്‍ക്കാര്‍ ബസുകള്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.