CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 52 Minutes 14 Seconds Ago
Breaking Now

പ്രവാസി കേരളാ കോണ്‍ഗ്രസ് ഇംഗ്ലണ്ട് പി ജെ ജോസഫിന്റെയും സി ഫ് തോമസിന്റെയും നേതൃത്വത്തിലുള്ള ഔദ്യോഗിക കേരളാ കോണ്‍ഗ്രസിനൊപ്പം ഉറച്ചു നില്‍ക്കും

ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചത്.

ലണ്ടന്‍ : പ്രവാസി കേരളാ കോണ്‍ഗ്രസ് ഇംഗ്ലണ്ട്  പി ജെ ജോസഫിന്റെയും സി ഫ് തോമസിന്റെയും നേതൃത്വത്തിലുള്ള ഔദ്യോഗിക കേരളാ കോണ്‍ഗ്രസിനൊപ്പം ഉറച്ചു നില്‍ക്കും. കോവിഡ്  19  നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് തങ്ങളുടെ നിലപാട്  പ്രഖ്യാപിച്ചത്. ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രൂപമായ ശ്രീ പി ജെ ജോസെഫിന്റെ നേതൃത്വത്തില്‍ ജനോപകാരപ്രദവും കാര്‍ഷിക കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യംവച്ചുള്ളതുമായ പരിപാടികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുവാനും യോഗം തീരുമാനിച്ചു. പ്രവാസി കേരളാ കോണ്‍ഗ്രസ് ഇംഗ്ലണ്ടിന്റെ അഭ്യര്‍ത്ഥന പ്രകാരം കോവിഡ് ലോക്‌ഡോണിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിച്ചുപോകാന്‍ സാധിക്കാതെ വലഞ്ഞ വിദ്യാര്‍ത്ഥികളടക്കമുള്ള പ്രവാസി സമൂഹത്തിന്റെ പ്രശ്‌നം കേരളാ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയ പാര്‍ട്ടി വര്‍ക്കിങ് ചെയര്മാന് ശ്രീ പിജെ ജോസഫ് എം എല്‍ എയ്ക്ക് യോഗം നന്ദി രേഖപ്പെടുത്തി. പ്രവാസി കേരളം കോണ്‍ഗ്രസ് നേതാക്കളായ ശ്രീ ബിജു ഇളംതുരുത്തില്‍ , ജിപ്‌സണ്‍ തോമസ് എട്ടുത്തൊട്ടിയില്‍, ബിനോയ് പൊന്നാട്ട് , ജോസ് പരപ്പനാട്ട് , സിജോ വല്ലിയാനിപ്പുറം , ജെയിംസ് അറ ക്കത്തോട്ടം , സിബി കാവട്ടുകുന്നേല്‍  , ജിസ് കാനാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.