CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 43 Minutes 44 Seconds Ago
Breaking Now

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.3 കോടി ആയി

യുഎസ്, ബ്രസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ രോഗം പടരുകയാണ്.

ലോകത്ത് കോവിഡ് രോഗികളുടെ പ്രതിദിനക്കണക്കില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനുള്ളില്‍ 2,30,370 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ വ്യാപനത്തിന്റെ തോത് വര്‍ധിക്കുന്നതില്‍ ലോകാരോഗ്യ സംഘടന  ആശങ്ക പങ്കുവച്ചു. ഇതിനു മുന്‍പ് ഒറ്റദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ജൂലൈ 10 നായിരുന്നു– 2,28,102 രോഗികള്‍.

ലോകത്തെ മൊത്തം മരണസംഖ്യ ഏതാനും ദിവസങ്ങളായി 5,000 ല്‍ തുടരുകയാണെങ്കിലും യുഎസ്, ബ്രസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ രോഗം പടരുകയാണ്.

ലോകമെമ്പാടുമുള്ള കോവിഡ് രോഗികളുടെ എണ്ണം 1.3 കോടിയായി. 75.3 ലക്ഷം പേര്‍ രോഗവിമുക്തരായപ്പോള്‍ 5.7 ലക്ഷത്തോളം പേര്‍ മരിച്ചു. രോഗികളുടെ എണ്ണത്തിലും മരണക്കണക്കിലും യുഎസ്, ബ്രസീല്‍ എന്നിവ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ തുടരുന്നു. രോഗികളുടെ എണ്ണം: യുഎസ്– 33.8 ലക്ഷം, ബ്രസീല്‍– 18.4 ലക്ഷം. മരണസംഖ്യ: യുഎസ്–1.37 ലക്ഷം, ബ്രസീല്‍ 71,500.

 

അതേസമയം യുഎഇലും സൗദിയിലും കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്നലെ രോഗം 2,779 പേര്‍ക്ക്. ആകെ 2,32,259 രോഗികളില്‍ 1,67,138 പേരും സുഖംപ്രാപിച്ചു. ഇന്നലെ 42 മരണം. ആകെ മരണ സംഖ്യ 2,223. കോവിഡ് തീര്‍ത്ത നാലര മാസത്തെ യാത്രാ ഇടവേളയ്ക്കുശേഷം ഇന്ത്യക്കാര്‍ യുഎഇയില്‍ തിരിച്ചെത്തി തുടങ്ങി.

 




കൂടുതല്‍വാര്‍ത്തകള്‍.