Breaking Now

ലോകത്ത് കോവിഡ് വ്യാപനം ശക്തമാകുന്നു ; സാധാരണ നിലയിലേക്കുള്ള തിരിച്ചുപോക്ക് ഉടന്‍ സാധ്യമാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

അമേരിക്കയിലും ഇന്ത്യയിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്.

ലോകത്ത് വ്യാപനം രൂക്ഷമായി തുടരുന്നു. ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 1.33 കോടിയോളമാണ്. 13,287,651 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ചുള്ള മരണം 5 .77 ലക്ഷത്തിലധികമായി. ഇതുവരെ 577,843 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

അമേരിക്കയിലും ഇന്ത്യയിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്.  കോവിഡ് ഏറ്റവും കൂടുതല്‍ പടര്‍ന്നു പിടിച്ച അമേരിക്കയില്‍ രോ?ഗബാധിതരുടെ എണ്ണം 34,28,553 ആണ്. 1,36,440 പേരാണ് യുഎസ്സില്‍ കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ ബ്രസീലാണ് രണ്ടാമതുള്ളതെങ്കിലും വെള്ളിയാഴ്ച മുതല്‍ രാജ്യത്തെ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. 19,26,824 ഇവിടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 74,133 പേര്‍ മരിച്ചു. ഇന്ത്യയില്‍ രോഗവ്യാപനം വര്‍ദ്ധിക്കുകയാണ്. 9,06,752 പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 23,727പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

റഷ്യ, പെറു, ചിലി എന്നീ രാജ്യങ്ങളാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍. റഷ്യയില്‍ രോഗികള്‍ 7.38 ലക്ഷം പിന്നിട്ടു. പെറുവില്‍ രോഗബാധിതര്‍ 333,867 ആയി വര്‍ധിച്ചു. ചിലിയില്‍ 319,493 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയാണ് രോഗം വേഗത്തില്‍ പടരുന്ന മറ്റൊരു രാജ്യം. ഇവിടെ രോ?ഗബാധിതരുടെ എണ്ണം 298,292 ആയി.

ലോകത്താകെ രോഗബാധിതരുടെ എണ്ണം 13 ദശലക്ഷം കടന്നത് ആശങ്കയുണ്ടാകുന്നതാണ്. അഞ്ച് ദിവസത്തിനുള്ളിലാണ് ഒരു ദശലക്ഷത്തിലധികം രോഗികളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആറര മാസത്തിനിടെ അഞ്ച് ലക്ഷത്തിലേറെ പേര്‍ക്കാണ് ജിവന്‍ നഷ്ടപ്പെട്ടതും. ഈ സാഹര്യത്തില്‍ രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിച്ചില്ലെങ്കില്‍ സാധാരണ നിലയിലേക്കുള്ള തിരിച്ചുപോക്ക് സാധ്യമാകില്ലെന്ന്  ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.