CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 38 Minutes 48 Seconds Ago
Breaking Now

അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള നിരോധനം അനിശ്ചിതമായി തുടരാന്‍ കഴിയില്ല ; ലോകാരോഗ്യ സംഘടന

ആരോഗ്യ നടപടികള്‍ കര്‍ശനമായി പാലിക്കുന്നതിലൂടെ മാത്രമേ മഹാമാരിയെ മറികടക്കാന്‍ ലോകത്തിന് കഴിയുകയുള്ളൂ എന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറയുന്നു.

കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള നിരോധനം അനിശ്ചിതമായി തുടരാന്‍ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന. രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ കൊറോണ വൈറസ് വ്യാപനം ലഘൂകരിക്കാന്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ട്. ആരോഗ്യ നടപടികള്‍ കര്‍ശനമായി പാലിക്കുന്നതിലൂടെ മാത്രമേ മഹാമാരിയെ മറികടക്കാന്‍ ലോകത്തിന് കഴിയുകയുള്ളൂ എന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറയുന്നു.

പല രാജ്യങ്ങളിലും വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയതോടെ യാത്രാനിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. കൃത്യമായ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിച്ച പ്രദേശങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ട്, പാലിക്കാത്ത സ്ഥലങ്ങളില്‍ കൂടുന്നുമുണ്ട്. കോവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്ത കാനഡ, ചൈന, ജര്‍മ്മനി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെ അദ്ദേഹം പ്രശംസിച്ചു. യാത്രാനിരോധനം സുസ്ഥിരമല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര പ്രോഗ്രാം മേധാവി മൈക്ക് റയാനും വ്യക്തമാക്കി. 'ഭാവിയില്‍ ഓരോ രാജ്യങ്ങള്‍ക്കും അതിര്‍ത്തികള്‍ അടച്ചിടുകയെന്നത് അസാധ്യമായിതീരും. അതുകൊണ്ട് സമ്പദ്‌വ്യവസ്ഥകള്‍ തുറക്കണം, ആളുകള്‍ ജോലി ചെയ്യണം, വ്യാപാരം പുനരാരംഭിക്കണം,' അദ്ദേഹം പറഞ്ഞു.

കോവിഡിനെ ആഗോള മഹാമാരിയായി തുടര്‍ന്നും പരിഗണിക്കണോ എന്നത് പരിശോധിക്കാന്‍ യുഎന്‍ ആരോഗ്യ സമിതിയുടെ അടിയന്തര യോഗം ചേരുമെന്നും ടെഡ്രോസ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.