CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 52 Minutes 28 Seconds Ago
Breaking Now

പാക് മിലിട്ടറി ഇന്റലിജന്‍സിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി വന്നിരുന്ന യുവാവ് അറസ്റ്റില്‍ ; രണ്ടര വര്‍ഷമായി വിവരങ്ങള്‍ ചോര്‍ത്തി നല്‍കി പണം കൈപ്പറ്റി

ഹണിട്രാപ്പില്‍ കുരുക്കിയാണ് പാക് മിലിട്ടറി ഇന്റലിജന്‍സ് (MI) ഇയാളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെടുത്തതെന്നാണ് സൂചന.

പാക് മിലിട്ടറി ഇന്റലിജന്‍സിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി വന്നിരുന്ന യുവാവ് അറസ്റ്റില്‍. മിലിട്ടറി എഞ്ചിനിയറിംഗ് സര്‍വീസസിലെ (MES)ശുചീകരണ തൊഴിലാളിയായ മഹേഷ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ലക്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മിലിട്ടറി ഇന്റലിജന്‍സ് നല്‍കിയ വിവരം അനുസരിച്ച് ഹരിയാന പൊലീസ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇയാളെ അറസ്റ്റ് ചെയ്തതത്.

ഹണിട്രാപ്പില്‍ കുരുക്കിയാണ് പാക് മിലിട്ടറി ഇന്റലിജന്‍സ് (MI) ഇയാളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെടുത്തതെന്നാണ് സൂചന. പാക് മിലിറ്ററി ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു യുവതിയുമായി ഇയാള്‍ സോഷ്യല്‍ മീഡിയ വഴി സൗഹൃദത്തിലായിരുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി ഇവര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി പണവും കൈപ്പറ്റുന്നുണ്ട്.

ഇക്കഴിഞ്ഞ ജൂണിലാണ് കുമാറിന്റെ ചാരപ്രവര്‍ത്തി സംബന്ധിച്ച് ലക്‌നൗ മിലിട്ടറി ഇന്റലിജന്‍സിന് സൂചനകള്‍ ലഭിക്കുന്നത്. പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇയാള്‍ പാകിസ്താന്‍ മിലിട്ടറിയില്‍ ജോലി ചെയ്യുന്ന ഒരു യുവതിക്ക് കൈമാറുന്നുവെന്നായിരുന്നു വിവരം. ഈ യുവതിയെ 'മാഡംജി' എന്നായിരുന്നു കുമാര്‍ വിളിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 'ഓപ്പറേഷന്‍ മാഡംജി'എന്ന പ്രത്യേക ഓപ്പറേഷനിലൂടെയാണ് കുമാറിനെ കുടുക്കിയത്.

ജയ്പുര്‍ മിലിട്ടറി എഞ്ചിനിയറിംഗ് സര്‍വീസസില്‍ ജീവനക്കാരനായിരുന്ന കുമാര്‍ മൂന്നോളം പാകിസ്താന്‍ ഇന്റലിജന്‍സ് ഓപ്പറേറ്റീവുകളുമായി ഫേസ്ബുക്കില്‍ സൗഹൃദം സ്ഥാപിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. രണ്ട് തവണയായി 5000 രൂപ വച്ച് ഇയാള്‍ കൈപ്പറ്റിയിട്ടുമുണ്ട്. കേരളം വഴിയാണ് ഈ തുക എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ജയ്പൂരിലെ ഒരു ആര്‍മി ബ്രിഗേഡിന്റെയും മുതിര്‍ന്ന ചില ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ പാകിസ്താന് കൈമാറിയതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. MES ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം അവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളും ചോര്‍ത്തി നല്‍കുമെന്നും വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.