CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 51 Minutes 19 Seconds Ago
Breaking Now

അഞ്ചു വയസ്സുള്ള അവാന ഹീറോയായി ; അച്ഛന്റെ മുന്നില്‍ മാത്രമല്ല ലോകത്തിന് മുന്നില്‍ തന്നെ

എമര്‍ജന്‍സി സര്‍വീസുകാര്‍ ഫോണിലൂടെ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അപ്പാടെ അനുസരിച്ച് തന്റെ അച്ഛനെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റി

അഞ്ചു വയസ്സു മാത്രം പ്രായം. അച്ഛനെ രക്ഷിക്കാനുള്ള ഈ കൊച്ചുമിടുക്കിയുടെ ശ്രമത്തിന് ലോകം കൈയ്യടിച്ചു. സട്ടണിലെ വൂസ്റ്റര്‍ പാര്‍ക്ക് ഏരിയയില്‍ താമസിക്കുന്ന സാം സൂര്യകുമാറെന്ന 34 കാരന് കഴിഞ്ഞ ഫെബ്രുവരിയിലാണ് തലച്ചോറില്‍ ട്യൂമറെന്ന് കണ്ടെത്തിയത്. ആ ട്യൂമറിന്റെ ഫലമായിട്ടാണ് കഴിഞ്ഞ ദിവസം ചുഴലിരോഗം പോലെ ദേഹമാകെ കോച്ചിപിടിച്ച് അദ്ദേഹം നിലത്തുവീണത്.അഞ്ചും മൂന്നും വയസ്സുള്ള മക്കള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛന്റെ അവസ്ഥ കണ്ട കുഞ്ഞ് അവാന ആദ്യം ചെയ്തത് കുഞ്ഞനുജത്തിയെ മാറ്റുകയായിരുന്നു. പിന്നീട് അമ്മ സിന്ധുവിനേയും അടുത്തുള്ള മറ്റ് ബന്ധുക്കളേയും വിവരം അറിയിച്ചു. അവര്‍ 999 ല്‍ ഫോണ്‍ ചെയ്ത് എ ആന്‍ഡ് ഇയില്‍ വിവരം അറിയിക്കുകയും ചെയ്തു.

എമര്‍ജന്‍സി സര്‍വീസുകാര്‍ ഫോണിലൂടെ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അപ്പാടെ അനുസരിച്ച് തന്റെ അച്ഛനെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റി. ഈ സമയം മുഴുവന്‍ ക്ഷമയോടെ പെരുമാറി ഇവാന. വീണയുടനെ ബോധം നഷ്ടപ്പെട്ടുവെന്നാണ് സാം പറയുന്നത്. 

അസാധ്യമായ ധൈര്യം പ്രകടമാക്കിയ അവാനയ്ക്ക് സ്‌കൂള്‍ ഗോള്‍ഡന്‍ ഡോര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.