CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 24 Seconds Ago
Breaking Now

കേരളത്തില്‍ നിന്നുള്‍പ്പെടെ അറസ്റ്റിലായ ഭീകരര്‍ പാക് അല്‍ഖ്വയ്ദയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍ഐഎ

അറസ്റ്റ് ചെയ്ത ഒന്‍പതു പേരെയും ഡല്‍ഹി ഹൈക്കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.

പെരുമ്പാവൂര്‍, മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നിന്നും അറസ്റ്റിലായ അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പാകിസ്ഥാന്‍ അല്‍ ഖ്വയ്ദ നേതൃത്വവുമായി ബന്ധപ്പെട്ടുവെന്ന് എന്‍ഐഎ. ഇതിന്റെ നിരവധി തെളിവുകള്‍ അന്വേഷണസംഘം ഹാജരാക്കി. അറസ്റ്റ് ചെയ്ത ഒന്‍പതു പേരെയും ഡല്‍ഹി ഹൈക്കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.

അതെ സമയം എന്‍ഐഎ ചോദ്യം ചെയ്യലിനായി കൂടുതല്‍ സമയം ആവശ്യപ്പെട്ടു. സംഘത്തലവന്‍ മുര്‍ഷിദ് ഹുസൈനും ഉള്‍പ്പെടുന്നതിനാലാണ് എറണാകുളം നിന്നുള്ള സംഘത്തെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.

പട്യാല ഹൗസ് കോടതിയിലാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഇവരെ ഹാജരാക്കിയത്.എറണാകുളത്തു നിന്ന് അറസ്റ്റിലായവരെ 5 ദിവസത്തേക്കും മറ്റുള്ളവരെ നാലുദിവസത്തേക്കുമാണ് കസ്റ്റഡിയില്‍ വിട്ടത്.

 




കൂടുതല്‍വാര്‍ത്തകള്‍.