CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 38 Minutes 33 Seconds Ago
Breaking Now

ചൈനീസ് സൈനീകരുടെ ആ കരച്ചില്‍ പേടിച്ചല്ല ; നാണക്കേടില്‍ നിന്നും തലയൂരാന്‍ ചൈനയുടെ പുതിയ വാദം ഇങ്ങനെ

അതിര്‍ത്തിയിലേക്ക് പോകുന്നതില്‍ പേടിച്ചിട്ടല്ല സൈനീകര്‍ കരയുന്നതെന്നും അവര്‍ മാതാപിതാക്കളോട് യാത്ര പറയുമ്പോഴാണ് ഇതു സംഭവിച്ചതെന്നുമാണ് വിശദീകരണം.

ചൈനീസ് സൈനീകര്‍ പൊട്ടിക്കരഞ്ഞത് പേടിച്ചിട്ടല്ലെന്ന വിശദീകരണവുമായി ചൈനീസ് സ്റ്റേറ്റ് മീഡിയ ഗ്ലോബല്‍ ടൈംസ്. ലോകമെങ്ങും വീഡിയോ വൈറലായത് ചൈനയ്ക്ക് വലിയ നാണക്കേടായിരുന്നു. ഇന്ത്യ ചൈന അതിര്‍ത്തിയിലേക്ക് നിയോഗിക്കപ്പെട്ട ചൈനീസ് സൈനീകരാണ് വാഹനത്തിലിരുന്നു കരഞ്ഞത്. എന്നാല്‍ ഇതേ കുറിച്ച് ചൈന നല്‍കുന്ന വിശദീകരണമിങ്ങനെ.

അതിര്‍ത്തിയിലേക്ക് പോകുന്നതില്‍ പേടിച്ചിട്ടല്ല സൈനീകര്‍ കരയുന്നതെന്നും അവര്‍ മാതാപിതാക്കളോട് യാത്ര പറയുമ്പോഴാണ് ഇതു സംഭവിച്ചതെന്നുമാണ് വിശദീകരണം. പ്രസിദ്ധമായ സൈനീക ഗാനം ആര്‍മിയിലെ ഗ്രീന്‍ ഫ്‌ളവേഴ്‌സ് ആണ് ആ സമയത്ത് ആലപിക്കുന്നത്. വീഡിയോ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചത് തായ്വാന്‍ മാധ്യമങ്ങളാണെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു. വീഡിയോ ആദ്യം ഫ്യൂയാങ് സിറ്റി വീക്കിലിയിലെ വി ചാറ്റ് പേജിലാണ് പോസ്റ്റ് ചെയ്തിരുന്നത്. എങ്കിലും ഉടനെ നീക്കി. ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലെ ഫുയാങ് സിറ്റിയുടെ യിങ്ഷൗ ജില്ലയില്‍ നിന്നുള്ള പത്തു പുതിയ റിക്രൂട്ട്‌മെന്റുകളില്‍ ഉള്‍പ്പെട്ട ചിലരാണ് വീഡിയോയില്‍ കരയുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.