CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 58 Minutes 41 Seconds Ago
Breaking Now

ലോകത്തില്‍ ഒരു മില്ല്യണ്‍ ജനങ്ങളെ 'കൊന്ന്' കൊറോണ; വൈറസ് എത്തിച്ചേര്‍ന്നത് 210 രാജ്യങ്ങളില്‍, രോഗം പിടിപെട്ടത് 32 മില്ല്യണ്‍ പേര്‍ക്ക്; യൂറോപ്പ് രണ്ടാംഘട്ട വ്യാപനത്തിന്റെ പിടിയില്‍

അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണാവൈറസ് ഇതിനകം 210 ലോകരാജ്യങ്ങളിലേക്ക് ചേക്കേറിയതായി കണക്ക്. ആഗോള തലത്തില്‍ ഇതുവരെ ഒരു മില്ല്യണ്‍ ജനങ്ങളുടെ ജീവന്‍ കവരാനും വൈറസിന് സാധിച്ചു. ചുരുങ്ങിയത് 32 മില്ല്യണ്‍ ജനങ്ങള്‍ക്ക് വൈറസ് പിടിപെട്ടതായും വിവിധ ഔദ്യോഗിക കണക്കുകള്‍ മുന്‍നിര്‍ത്തി എഎഫ്പി വ്യക്തമാക്കി. 

യൂറോപ്പ് രണ്ടാം ഘട്ട വ്യാപനത്തിന്റെ പിടിയില്‍ അമരുന്ന ഘട്ടത്തിലാണ് ഭൂഖണ്ഡം ശൈത്യകാലത്തേക്ക് പ്രവേശിക്കുന്നത്. ഫലപ്രദമായ വാക്‌സിന്‍ പ്രാബല്യത്തില്‍ വരുമ്പോഴേക്കും രണ്ട് മില്ല്യണ്‍ ആളുകള്‍ മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. 2019 ഡിസംബറില്‍ വുഹാനിലെ മൃഗവിപണിയില്‍ വൈറസ് കണ്ടെത്തിയ ശേഷമുള്ള ആറ് മാസത്തില്‍ 5 ലക്ഷത്തോളം പേരാണ് മരിച്ചത്.

ഈ മരണസംഖ്യ ഇരട്ടിയാകാന്‍ ഇതിന്റെ പകുതി സമയം പോലും വേണ്ടിവന്നില്ല. പല രാജ്യങ്ങളിലെയും ടെസ്റ്റിംഗിലെയും, റിപ്പോര്‍ട്ടിംഗിലെയും അപാകത മൂലം യഥാര്‍ത്ഥ കണക്കുകള്‍ ഇപ്പോഴും വ്യക്തമല്ല. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ മാത്രം 15 മില്ല്യണിലേറെ കേസുകളുണ്ട്. 

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദുരന്തം ഏറ്റുവാങ്ങിയത് യുഎസാണ്. രാജ്യത്ത് വൈറസിന്റെ വ്യാപനം തടഞ്ഞുനിര്‍ത്തുന്നതില്‍ വിജയിക്കാതെ പോയതാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്ന് യുഎസിലെ മുതിര്‍ന്ന ഇന്‍ഫെക്ഷ്യസ് ഡിസീസ് വിദഗ്ധന്‍ ഡോ. ആന്തണി ഫോസി പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.