CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 5 Seconds Ago
Breaking Now

സമീക്ഷ യുകെ വാര്‍ഷിക പ്രതിനിധി സമ്മേളനം ഞായറാഴ്ച്ച ; പി രാജീവ് ലഃ. ങജ ആണ് സമ്മേളനം ഉദ്ഘാടനം ചെയ്യും

കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ മീറ്റിംഗ് ആയാണ് സമ്മേളനം നടക്കുക.

സമീക്ഷ യുകെ നാലാം ദേശീയ  സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഒക്ടോബര്‍ 11 ഞായറാഴ്ച ഓണ്‍ലൈന്‍ വേദിയായ ഹത്രാസ് നഗറില്‍ നടക്കും. ദേശാഭിമാനി ചീഫ് എഡിറ്റര്‍  സ.പി രാജീവ് ex. MP ആണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക. സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സ.ഹര്‍സെവ് ബെയ്ന്‍സ് (ജനറല്‍ സെക്രട്ടറി , AIC GB ) , സ.ദയാല്‍ ഭാഗ്രി  (പ്രസിഡന്റ് , ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍) , സ.രാജേഷ് ചെറിയാന്‍ (എക്‌സിക്യൂട്ടീവ് മെമ്പര്‍ , AIC GB ) , സ.സുജു ജോസഫ് (പ്രസിഡന്റ്, ചേതന ) , സ. വിനോദ് കുമാര്‍ (AIC എക്‌സിക്യൂട്ടീവ്  മെമ്പര്‍ ) എന്നിവര്‍ സംസാരിക്കും.

ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധിസമ്മേളത്തില്‍  സമീക്ഷ യുകെയുടെ  24 ബ്രാഞ്ചുകല്‍ നിന്നായി  തെരെഞ്ഞെടുക്കപ്പെട്ട 150 ഓളം സമ്മേളന പ്രതിനിധികളും സമീക്ഷ കേന്ദ്ര സമിതി, സെക്രട്ടറിയേറ്റ്  അംഗങ്ങളും പങ്കെടുക്കും. പ്രതിനിധി സമ്മേളനത്തില്‍  ഉദ്ഘാടന സെഷനും പ്രതിനിധികള്‍ക്ക് മാത്രമായ സമ്മേളന സെഷനും ഉണ്ടായിരിക്കും. മത തീവ്ര ഫാസിസ്റ്റ് രാഷ്ടീയ ശക്തികളാല്‍ കൊല ചെയ്യപ്പെട്ട രക്തസാക്ഷികളെ അനുസ്മരിച്ചു കൊണ്ട് തുടങ്ങുന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ ബ്രാഞ്ചുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഒരുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും സംഘടന റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്യും. സംഘടന കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുകയും പോരായ്മകള്‍ വിമര്‍ശനവിധേയമാക്കി ചര്‍ച്ചചെയ്തു തിരുത്തലുകള്‍ വരുത്തുകയുമാണ് സമ്മേളനത്തിന്റ്‌റെ പ്രധാന ലക്ഷ്യം.ആനുകാലിക പ്രസക്തി യുള്ള വിവിധ പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യന്ന സമ്മേളനത്തിന്റെ സമഗ്ര നടത്തിപ്പിനും വിജയത്തിനുമായി വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തുച്ചുവരുന്നതായി സമീക്ഷ യു കെ കേന്ദ്ര സമിതി അറിയിച്ചു.

കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ മീറ്റിംഗ് (zoom ) ആയാണ് സമ്മേളനം നടക്കുക. 

കഴിഞ്ഞയാഴ്ച്ച ഓണ്‍ലൈനായി  നടന്ന സമീക്ഷ യുകെ വാര്‍ഷിക പൊതുസമ്മേളനം അവതരണമികവ് കൊണ്ടും പങ്കാളിത്തം കൊണ്ടും വന്‍ വിജയമായിരുന്നു.  .




കൂടുതല്‍വാര്‍ത്തകള്‍.